തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം



പേരാമ്പ്രക്കു അടുത്ത് തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം

പേരാമ്പ്ര: തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. നടുവണ്ണൂർ തോട്ടുമൂലയിലെ തോട്ടിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാല് മണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പുരുഷന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പോലീസും പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി