ലോക സമാധാനത്തിന് പ്രാർഥനയുമായി സിനർജി ഹിൽവാലി പബ്ലിക് സ്‌കൂൾ
കൂരാച്ചുണ്ട്: ലോക സമാധാനത്തിനായി കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ പ്രാർഥന നടത്തി. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിലാണു വിദ്യാർഥികൾ സമാധാന പ്രാർഥനയിൽ പങ്കാളികളായത്.
ഇസ്രയേൽ - പലസ്‌തീൻ യുദ്ധത്തിനു ശമനം ഉണ്ടാകാനും ലോക സമാധാനം പുനഃസ്‌ഥാപിക്കാനും വിദ്യാർഥികൾ സ്പെ ഷൽ അസംബ്ലിയിൽ പ്രാർഥന സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ജിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വി.ജെ.നീനു, അധ്യാപക കോഓർഡിനേറ്റർമാരായ ആനി ജോജോ, അഞ്ജലി ബിജു, വിദ്യാർഥി കോഓർഡിനേറ്റർമാരായ റിഷൻ രജനീഷ്, ആൻലിൻ രാജീവ്, ആൻഡ്രിയ ജോണി, എൽവിയ ഷിൽജ് എന്നിവർ പ്രസംഗിച്ചു.
✍🏻ജോബി മാത്യു

Comments
Post a Comment