കൗണ്ടർ മാറ്റം: കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തിൽ സർവകക്ഷിയോഗം ചേരും
തീരുമാനം പഞ്ചായത്ത്തല ജാഗ്രതാസമിതി യോഗത്തിൻ്റെത്
കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് റോഡിൽ കക്കയം വാലിക്ക് സമീപത്തെ വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ ജനവാസ മേഖലയിലേക്കു മാറ്റാനുള്ള നീക്കം കക്കയത്ത് സർവകക്ഷി യോഗം വിളിച്ചു ചേർത്തതിനു ശേഷം മതിയെന്ന് പഞ്ചായത്ത്തല ജാഗ്രതാസമിതി യോഗം തീരുമാനിച്ചു.
കക്കയം ഡാം സൈറ്റ് റോഡിൽ കാട്ടുപോത്ത് ഉൾപ്പെടെ ഇറങ്ങുന്ന കക്കയം വാലിയുടെ സമീപത്ത് തൂക്കുവേലി നിർമിക്കാൻ നടപടി വേഗത്തിലാക്കും വന്യമൃഗ ശല്യം നേരിടുന്ന കക്കയം മേഖലയിൽ കൂടുതൽ തെരു വുവിളക്കുകൾ സ്ഥാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. വൈസ് ഡാർലി എബ്രഹാം പെരുവണ്ണാ മുഴി റേഞ്ചി ഫോറസ്‌റ്റ് ഓഫിസർ എൻ.പ്രബീഷ്, പഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ്, വില്ലേജ്
ഓഫിസർ പി.വി.സുധി എന്നിവർ പ്രസംഗിച്ചു
✍🏻ജോബി മാത്യു

Comments
Post a Comment