കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ;സഞ്ചാരികൾ വെള്ളം വരുന്നത് കണ്ട് ഓടി മാറിയത് കൊണ്ട് അപകടം ഒഴിവായി.



"തെളിഞ്ഞ മാനവും സുരക്ഷിതമല്ല, കരിയാത്തുംപാറയെത്തുന്നവർ ശ്രദ്ധിക്കണം"

✍🏻നിസാം കക്കയം 
     ജോബി മാത്യു 

കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കരിയാത്തുംപാറ റിസർവോയറിൽ അപ്രതീക്ഷമായി മലവെള്ളം ഒഴുകിയെത്തി. സ്ഥലം സന്ദർശിക്കാനെത്തിയ സഞ്ചാരികൾ പാറക്കടവ് ഭാഗത്ത് ഉണ്ടായിരുന്നുവെങ്കിലും വെള്ളം വരുന്നത് കൊണ്ട് ഓടി മാറിയത് കൊണ്ട് അപകടം ഒഴിവാകുകയായിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. മലവെള്ളപ്പാച്ചിൽ ശക്തമല്ലാതിരുന്നതും അപകടം ഒഴിവാക്കി.

വ്യാഴാഴ്ച‌യും പുഴയിൽ വെള്ളത്തിൻ്റെ അളവ് വർധിച്ചിരുന്നു.

         കരിയാത്തും പാറ ടൂറിസ്‌റ്റ് കേന്ദ്രത്തിലെ പാറക്കടവ് മേഖലയിൽ അപ്രതീക്ഷിതമായുണ്ടായ മല വെള്ളപ്പാച്ചിലിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. കക്കയം വനഭൂമിയിലെ ശക്തമായ മഴയെ തുടർന്ന് ശങ്കരൻപുഴ, ഉരക്കുഴി പ്രദേശങ്ങളിൽ നിന്നു കരിയാത്തുംപാറ പുഴയിലൂടെ ശക്തമായ മലവെള്ളപ്പാച്ചിൽ ടൂറിസ്‌റ്റ് കേന്ദ്രമായ പാറക്കടവിൽ എത്തുകയായിരുന്നു. ശങ്കരൻപുഴയിലെ വെള്ളം ഡാം മേഖലയിലേക്ക് ഒഴുകാത്തതിനാൽ കരിയാത്തുംപാറ പുഴയിലേക്കാണ് എത്തുന്നത്.


        കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ വെള്ളിയാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിന് ശക്തി കുറവായത് കൊണ്ടാണ് സഞ്ചാരികൾ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്.
മലവെള്ളപ്പാച്ചിലിന് വേഗത കൂടുതലായിരുന്നുവെങ്കിൽ വലിയ ദുരന്തമായിരുന്നു സംഭവിക്കുക. വനമേഖലയിൽ പെയ്ത ശക്തമായ മഴയാണ് പുഴയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിന് കാരണമായത്. ഇത്തരം മലവെള്ളപ്പാച്ചിൽ ഈ സ്ഥലത്ത് ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് ടൂറിസ്റ്റുകൾ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് മരണപ്പെട്ടിരുന്നു. 

     പാറക്കടവ് ഭാഗത്ത് ആഴത്തിലുള്ള കയം ഉള്ളതിനാൽ ഈ പ്രദേശത്തേക്ക് സഞ്ചാരികൾക്കു പ്രവേശനമില്ല.

"തെളിഞ്ഞ മാനവും സുരക്ഷിതമല്ല, കരിയാത്തുംപാറയെത്തുന്നവർ ശ്രദ്ധിക്കണം"


       ഒഴിവു സമയങ്ങൾ ചെലവിടാനായി നഗരപ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക് വനമേഖലയിൽ പെയ്യുന്ന മഴയുടെ സ്വഭാവത്തെ കുറിച്ചും, അളവിനെ കുറിച്ചും അറിയാത്തതാണ് അപകടങ്ങളിലേക്ക് വഴി വെക്കുന്നത്. തെളിഞ്ഞ മാനം കാണുമ്പോൾ സുരക്ഷിതമാണെന്ന തോന്നലിൽ വെള്ളത്തിലിറങ്ങുന്നതാണ് പതിവ്. എന്നാൽ കാട്ടിൽ ശക്തമായ മഴയുണ്ടെങ്കിൽ ഏത് നിമിഷവും മലവെള്ളപ്പാച്ചിലുണ്ടായേക്കാം. കാട്ടിലെ കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയേക്കാവുന്ന സാഹചര്യവുമുണ്ട്. അപകട സാഹചര്യമുണ്ടായാൽ തെന്നലുള്ള പാറക്കെട്ടുകളിലൂടെ കയറി എളുപ്പത്തിൽ രക്ഷപ്പെടാനും സാധിക്കില്ല. ഇത്തരം വിഷയങ്ങൾ ഗാർഡുമാരും നാട്ടുകാരും ചൂണ്ടിക്കാണിച്ചാലും അത് മുഖവിലക്കെടുക്കാൻ സഞ്ചാരികൾ തയ്യാറാവാറില്ല.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി