സംസ്ഥാനത്ത് നാളെ പൊതു അവധി,
പൂജവെയ്പ്; സംസ്ഥാനത്ത് നാളെ പൊതു അവധി, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
നേരത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് മാത്രമായിരുന്നു അവധി
മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി. നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പൂജ വെയ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 ന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്‌തകങ്ങൾ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്. ഈ സാഹചര്യത്തിൽ 11 ന് അവധി നൽകണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എൻടിയു മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
സർക്കാർ കലണ്ടറിൽ ഒക്ടോബർ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. പുസ്തകങ്ങൾ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സർക്കാർ അവധി ദിനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

Comments
Post a Comment