മലയോര ഹൈവേ അനാസ്ഥ; ഡിവൈഎഫ്ഐ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.




കൂരാച്ചുണ്ട്:
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവേ കൂരാച്ചുണ്ടിൽ ആട്ടിമറിക്കാനുള്ള UDF പഞ്ചായത്ത്‌ ഭരണസമിതി നീക്കത്തിനെതിരെ DYFI കൂരാച്ചുണ്ട് മേഖല കമ്മറ്റി സംഘടിപ്പിച്ച പഞ്ചായത്ത്‌ ഓഫീസ് മാർച്ച്‌ DYFI ബ്ലോക്ക്‌ കമ്മറ്റി സെക്രട്ടറി സ. ടി സരുൺ ഉദ്ഘാടനം ചെയ്തു.



DYFl മേഖല പ്രസിഡണ്ട് സ: സോണറ്റ് അദ്ധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട നിക്ഷിപ്പ് ത താത്പര്യക്കാർക്ക് വേണ്ടി കൂരാച്ചുണ്ടിൽ മലയോര ഹൈവേ പദ്ധതി മനപ്പൂർവ്വം വൈകിപ്പിച്ച് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് DYFl ആരോപിച്ചു. സർവ്വകക്ഷി യോഗത്തിൽ ഒക്ടോബർ 30 ന് ഉള്ളിൽ മുഴുവൻ കൺസെൻ്റും ഒപ്പിട്ട് വാങ്ങും എന്ന് പഞ്ചായത്ത് പ്രസിഡണ്ട് കൊടുത്ത വാക്ക് പാലിച്ചില്ലങ്കിൽ ശക്തമായ സമരവുമായി DYFI തെരുവിൽ ഇറങ്ങുമെന്നും DYFl പ്രഖ്യാപിച്ചു. മേഖല സെക്രട്ടറി സ. ജസ്റ്റിൻ ജോൺ സ്വാഗതം പറഞ്ഞു.




CPIM ലോക്കൽ സെക്രട്ടറി സ. അരുൺ കെ ജി, DYFI ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം അഡ്വ: വി കെ ഹസീന എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖല ട്രഷറർ സ. മേൽജോ ആഗസ്റ്റിൻ നന്ദി പറഞ്ഞു. മേഖല വൈസ് പ്രസിഡണ്ട് പ്രവീൺ സെബാസ്റ്റ്യൻ, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ അശ്വിൻ ശശി, ഷെഫീർ കെ. എം എന്നിവർ നേതൃത്വം നൽകി.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി