കൂട്ടാലിട - കൂരാച്ചുണ്ട് റോഡരികിൽ കുഴി
കൂട്ടാലിട - കൂരാച്ചുണ്ട് റോഡിൽ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം റോഡിൽ രൂപപ്പെട്ട കുഴി അപകട ഭീ ഷണി. ജപ്പാൻ പൈപ്പ് കടന്നു പോകുന്ന ഭാഗത്ത് കലുങ്കിനു സമീപത്താണ് വലിയ കുഴി. കലുങ്കിനോടു ചേർന്ന അനുബന്ധ റോഡിൽ മണ്ണിട്ട് നികത്തിയ സ്‌ഥലത്തായതിനാൽ മഴ വെള്ളം ഇറങ്ങി റോഡ് തകരാൻ ഇടയുണ്ട്.
കുഴിക്ക് തൊട്ടടുത്ത് ഇലക്ട്രിക് പോസ്റ്റുണ്ട്. ഇത് അപകട ഭീഷണി വർധിപ്പിക്കുന്നുണ്ട്. സമീ പത്തെ കടയിലേക്ക് എത്തുന്നവ രും ഇരുചക്രവാഹനക്കാരും കുഴി യിൽ ചാടി അപകടത്തിൽപെടാൻ ഇടയുണ്ട്.
പൊതുമരാമത്ത് വകുപ്പ് കുഴി നികത്തുന്നതിന് ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നാണ് കടക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

Comments
Post a Comment