അങ്കണവാടി എന്ന്​ വരും​? പൊളിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം






കൂരാച്ചുണ്ട് : പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ 60ആം നമ്പർ അങ്കണവാടി കെട്ടിടം പുതുക്കി നിർമ്മിക്കുന്നത് വൈകുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ബലക്കുറവ് കാരണമാണ് കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴും അങ്കണവാടി പൂർണമായും പൊളിച്ചു മാറ്റുക പോലും ചെയ്യാത്ത നിലയിലാണ്.  ഇപ്പോൾ 25 കുട്ടികൾ പഠിക്കുന്ന അങ്കണവാടി രണ്ട് വർഷമായി വാടക കൊടുത്ത് അത്യോടി പള്ളി വക മദ്റസ കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്. 


കൂരാച്ചുണ്ട് അങ്ങാടിക്ക് സമീപം പ്രവർത്തിച്ചു വന്നിരുന്ന  അങ്കണവാടിയിലെ അധ്യാപിക ഹാജറ ഇബ്രാഹിമിന് സംസ്ഥാനത്തിലെ മികച്ച അങ്കണവാടി അധ്യാപിക ഉൾപ്പടെ ഒട്ടേറെ പുരസ്കാരങ്ങളും ആദരവും ലഭിച്ചിട്ടുണ്ട്.

സ്വകാര്യ വ്യക്തി സൗജന്യമായി  അങ്കണവാടി നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകിയിട്ടും, പഞ്ചായത്തിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും അനാസ്ഥയാണ് പഴയ കെട്ടിടം പൂർണമായും പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ താമസം നേരിടുന്നതെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പരാതിപ്പെടുന്നത്.

✍🏿നിസാം കക്കയം 
ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി