കരിയാത്തുംപാറ ടൂറിസ്‌റ്റ്‌ കേന്ദ്രത്തിലെ റോഡിൽ വെള്ളക്കെട്ട്: സഞ്ചാരികൾ വലയുന്നു


കൂരാച്ചുണ്ട്:  തോണിക്കടവ് - കരിയാത്തുംപാറ ടൂറിസ്‌റ്റ് കേന്ദ്രം റോഡിൽ കരിയാത്തുംപാറ ബീച്ച് മേഖലയിലെ പ്രവേശന കവാടത്തിനു മുൻപിൽ പാതയിലെ വെള്ളക്കെട്ട് വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു.

വാഹന പാർക്കിങ് സൗകര്യ മൊരുക്കാൻ പാതയോരത്തെ ഓവുചാൽ നികത്തിയതാണു വെള്ളക്കെട്ടിനു കാരണം. പു തിയ പാർക്കിങ് ഏരിയയിലെ വെള്ളം കൂടി റോഡിലേക്ക് എത്തുന്നുണ്ട്.

മഴ പെയ്താൽ ടിക്കറ്റ്
കൗണ്ടറിനു സമീപത്തെ റോഡ് 50 മീറോളം ദൂരം വെള്ളക്കെട്ടിലാണ് മഴയത്ത് കാരിനട യാത്ര പോ ലും സാധ്യമല്ല.

വാഹനങ്ങളിൽ സഞ്ചരിക്കാ നും പ്രശ്നമാണ്. വാഹനം വെള്ളക്കെട്ടിൽ മുങ്ങി നശിക്കാൻ കാരണമാകും ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിൽ ടിക്കറ്റ് നൽകിയാണ് വിനോദ സഞ്ചാരികൾ ബീച്ച് മേഖലയിൽ പ്രവേശിക്കുന്നത്. ടൂറിസ്റ്റുകൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ടൂറിസ്റ്റ് കേന്ദ്രം അധികൃതർ ഏർപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്...

✍🏻ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി