കല്ലാനോട്; മണിച്ചേരിമലയിലെ പാറ പൊട്ടിച്ചു നീക്കാൻ നടപടി



കൂരാച്ചുണ്ട്: പഞ്ചായത്ത് 7-ാം വാർഡിലെ ഇല്ലിപ്പിലായി മണി ച്ചേരിമലയിൽ ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ ഭീമൻ പാറ പൊ ട്ടിച്ചു നീക്കാൻ പഞ്ചായത്ത് നടപ ടി ആരംഭിച്ചു. ജൂൺ 27ന് ഉരുണ്ടെത്തിയ പാറ പൊട്ടിച്ചു നീക്കുന്നതിന്റെ ഭാഗമായി റവന്യു, ജിയോളജി, ദുരന്തനിവാരണ സേന എന്നീ സംഘങ്ങൾ സ്ഥലം സന്ദർശിച്ചിരുന്നു.

ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായ പാറ നീക്കണമെന്ന് മനോരമ വാർത്ത നൽകിയിരുന്നു. സംഭവം കഴിഞ്ഞ് 3 മാസ ത്തിനു ശേഷമാണ് പാറ പൊട്ടിച്ചു നീക്കാൻ നടപടി. കെമിക്കൽ ലിക്വിഡ് ഉപയോഗിച്ച് പാറ പൊട്ടിച്ചു മാറ്റുന്നതിൽ വൈദഗ്ധ്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ലൈസൻസ്‌ഡ് കോൺട്രാക്‌ടർമാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു ഈ മാസം മൂന്നിനാണു പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് ഇറക്കിയത്.

മണിച്ചേരിമലയുടെ താഴ്ഭാഗമായ പുത്തേട്ട് കോളനി, മാടശ്ശേരി കോളനി, പൂവത്തുംചോല മേഖലയിലെ 30 കുടുംബങ്ങൾ ഭീഷണിയിലാണ്. കനത്ത മഴ പെയ്യുമ്പോൾ പ്രദേശവാസികൾ ആശങ്കയിൽ ആണ്.

🧾 ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി