വഴിനടക്കാൻ എത്രകാലം കാത്തിരിക്കണം
ചക്കിട്ടപാറ - പെരുവണ്ണാമൂഴി റൂട്ട് ചെളിക്കുളം
ചക്കിട്ടപാറ : മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ചക്കിട്ടപാറ - പെരുവണ്ണാമൂഴി റൂട്ട് ചെളിക്കുളമായി മാറി. റോഡ് മു ഴുവൻ വീതിയിൽ പണി നടക്കു ന്നതിനാൽ മണ്ണ് ഒഴുകിയെത്തി ഗതാഗതം ദുരിതമായി. കാൽനട യായി പാതയോരങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനങ്ങ ളിൽ സഞ്ചരിക്കുമ്പോൾ ടയർ ചെളിയിൽ കുരുങ്ങി ബൈക്കുകൾ ഉൾപ്പെടെ മറിഞ്ഞ് അപകടം സംഭവിക്കുന്നുണ്ട്. വെയിൽ തെളിഞ്ഞാൽ മണ്ണ് ഉണങ്ങി പൊടിശല്യമാകും.
റോഡരികിലെ ഉപയോഗരഹി തമായ വൈദ്യുതി തൂൺ നീക്കം ചെയ്യാത്തതും റോഡ് പ്രവൃത്തി യെ ബാധിക്കുന്നുണ്ട്. വകുപ്പു കൾ തമ്മിൽ നടപടിക്രമങ്ങൾ വൈകുന്നതാണ് തൂൺ മാറ്റാൻ തടസ്സം പാതയോരത്തെ മര ങ്ങൾ മുറിക്കാൻ വൈകുന്നതും പ്രശ്നമാണ്. ടൂറിസ്‌റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴി, പഞ്ചായത്ത് ആസ്‌ഥാനമായ ചക്കിട്ടപാറ എന്നിവടങ്ങളിൽ എത്താൻ
ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
ഒട്ടേറെ വാഹനങ്ങൾ സഞ്ചരി ക്കുന്ന ഈ റൂട്ടിൽ റോഡിൻ്റെ ഒരു ഭാഗത്ത് കൂടി വാഹനം സഞ്ചരിക്കാൻ സംവിധാനം ഏർ പ്പെടുത്തണമെന്നും ആവശ്യം ഉയർന്നു.
റോഡ് പണി വേഗത്തിലാക്കാ നും ഗതാഗത പ്രശ്നം പരിഹരി ക്കാനും ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേരണമെന്നും നാട്ടു കാർ ആവശ്യപ്പെട്ടു.
✍🏻ജോബി മാത്യു

Comments
Post a Comment