ഇവിടെ സ്ഥലമുണ്ട്, കെട്ടിടവും കക്കയത്ത് ആർ.ആർ.ടി. ഓഫീസ് വരുമോ ?




✍🏻നിസാം കക്കയം 

കക്കയം: ഫോറസ്റ്റ് സ്റ്റേഷൻ കേന്ദ്രീകരിച്ച് റാപ്പിഡ് റെസ്പോൺസ് സേനയുടെ ഓഫീസ് പ്രവർത്തനമാരംഭിക്കണമെന്ന് ആവശ്യമുയരുന്നു. കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ, പേരാമ്പ്ര, ബാലുശ്ശേരി, പനങ്ങാട് തുടങ്ങിയ മലയോര പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ വന്യ മൃഗ-മനുഷ്യ സംഘർഷങ്ങൾ ഒഴിവാക്കാൻ ഇത് ഉപകാരപ്പെടും.

കാടിറങ്ങുന്ന ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാടിനുള്ളിൽത്തന്നെ നിലനിർത്താൻ പലപ്പോഴും വനംവകുപ്പിന് സാധിക്കുന്നില്ല. ജീവനക്കാരുടെ കുറവാണ് തിരിച്ചടിയാകുന്നത്.


മലയോരമേഖലകളിൽ പലപ്പോഴും ജനവാസമേഖലകളിലടക്കം വന്യമൃഗശല്യം രൂക്ഷമാണ്. കഴിഞ്ഞ മാർച്ച് അഞ്ചിന് കൃഷിയിടത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കർഷകനായ അബ്രഹാം പാലാട്ടിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂരാച്ചുണ്ട് അങ്ങാടിയിൽ കുറച്ചുമാസങ്ങൾക്ക് മുൻപ് പട്ടാപ്പകൽ കാട്ടുപോത്തിറങ്ങുന്ന സാഹചര്യവുമുണ്ടായിരുന്നു. കക്കയം ഡാംസൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലിറങ്ങിയ കാട്ടു പോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവവും ഈ വർഷം ഉണ്ടായിട്ടുണ്ട്. കടുവ, പുലി തുടങ്ങിയവയുടെ സാന്നിധ്യവും പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ രാജവെമ്പാലയടക്കമുള്ള 
പാമ്പുകളും മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം. മുപ്പതാംമൈൽ, തൂവകടവ്, മണ്ടോപ്പാറ മേഖലകളിലും ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമുഴി, കുവപ്പൊയിൽ, ചെമ്പനോട, മുതുകാട് പ്ലാനേഷൻ പ്രദേശങ്ങളിലും കാട്ടാനകളും മറ്റും കാർഷികവിളകൾ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. വേനൽക്കാലങ്ങളിൽ ഇത് കൂടിവരാറാണുള്ളത്.

ഇത്തരത്തിലുള്ള വന്യമൃഗ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ 40 കിലോമീറ്റർ ദൂരെയുള്ള താമരശ്ശേരി ആർ.ആർ.ടി. സംഘമാണ് എത്താറുള്ളത്. എന്നാൽ, വയനാട് ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ ഈ ടീമിന്റെ സേവനം ഉപയോഗപ്പെടുത്തുന്ന സാഹചര്യമുള്ളതിനാൽകൃത്യസമയത്ത് ഈ മേഖലക ളിൽ എത്താൻ ഇവർക്ക് സാധിക്കാറില്ല.

ജനവാസമേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ ഓന്നതും കാടിനുള്ളിൽ നിലത്തുന്നതുമെല്ലാം വനംവകുപ്പ പ്രത്യേകവിഭാഗമായ ആർ.ആർ ടി. യുണിറ്റിന്റെ ചുമതലയാണ് .സ്ഥലവും കെട്ടിടവുമൊക്കെള്ള കക്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപം ആർ.ആർ.ടി. സി ഓഫീസ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചാൽ കാട്ടാന, കാട്ടു പന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ കാരണ കൃഷിക്കും ജീവനും ഭീഷണിനേരിടുന്ന  മലയോരകർഷകർക്കും ജനങ്ങൾക്കും ഉടൻ സഹായം മാക്കാൻ സാധിക്കും. മനുഷ്യ ജീവനും കാർഷികവിളകളും ക്ഷിക്കാൻ ആർ.ആർ.ടി. ഓഫസീസ് അനുവദിക്കുന്നതിന് അതികൃതരും ജനപ്രതിനിധികളും അടിന്തര ഇടപെടൽ നടത്തണണ് ആവശ്യമുയരുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി