മലയോര ഹൈവേ ;കൂരാച്ചുണ്ടിലെ ആശങ്കകൾക്ക് പരിഹാരമാവുന്നു.
നടപടികൾ വേഗത്തിലാക്കാൻ സർവകക്ഷിയോഗ തീരുമാനം
✍🏻നിസാം കക്കയം
കൂരാച്ചുണ്ട്: സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മലയോര ഹൈവേക്കായി ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് ഹാളിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. ഹൈവേ കടന്നു പോകുന്ന കൂരാച്ചുണ്ട് ടൗണിൽ വ്യാപാരികളും കെട്ടിട ഉടമകളും ഇക്കാര്യത്തിൽ തടസ്സം നേരിടുന്നതിനെക്കുറിച്ച് ആശങ്കയും പ്രതിഷേധവും അറിയിച്ചിരുന്നു. ടൗണിലെ ഭൂരിപക്ഷം നേരത്തേതന്നെ സമ്മത പത്രം ഒപ്പിട്ട് നൽകി ബാക്കിയും ഉള്ളവരിൽ നിന്ന് സമ്മതപത്രം വാങ്ങുന്നതിനായി രാഷ്ട്രീയ പാർട്ടി, വ്യാപാരിസംഘടനളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. ഈ മാസം 30-ന് മുൻപ് എല്ലാ ഉടമകളെയും നേരിൽക്കാണാൻ യോഗത്തിൽ ധാരണയായി.
ഹൈവേ നിർമാണത്തിൻ്റെ ഭാഗമായി പെരുവണ്ണാമുഴിമുതൽ ചെമ്പ്ര വരെയും പടിക്കൽവയൽ മുതൽ ഇരുപത്തിയെട്ടാം മൈൽവരെയുമുള്ള റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ഈ രണ്ട് മേഖലകൾക്കുമിടയിലുള്ള ചെമ്പ്രമുതൽ ഇരുപത്തിയെട്ടാം മൈൽവരെയുള്ള ഭാഗത്തിന്റെപ്രവൃത്തിയാണ് അനിശ്ചിതത്വത്തിലാ യിരുന്നത്. 10.1 കിലോമീറ്ററാണ് ഈ റീച്ചിൽ വരുന്നത്. ഈ മേഖലയിൽ റോഡ് കടന്നുപോകുന്ന കൂരാച്ചുണ്ട് ടൗണിലെ 800 മീറ്റർ ദൂരപരിധിയിലെ കെട്ടിട ഉടമകളിൽനിന്നും ഭൂമി വിട്ടു കിട്ടുന്നതിനാവശ്യമായ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത താണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. ഈ മൂന്ന് മേഖലകളിൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ ഉൾപ്പെടുന്ന മേഖല യിലാണ് കൂടുതൽ സമ്മതപത്രങ്ങൾ വാങ്ങിയെട ക്കേണ്ടതെന്നതും പ്രതിസന്ധിക്ക് കാരണമായി.
മലയോര ഹൈവേയുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ചേർന്ന മുൻ സർവകക്ഷിയോഗ തീരു മാനപ്രകാരം അഞ്ചുമേഖലകളായി തി രിച്ച് അതത് പ്രദേശത്ത് യോഗംചേർ ന്ന് പഞ്ചായത്ത് മെമ്പർമാരുടെ നേതൃ ത്വത്തിൽ കൺസെൻ്റ് മേടിച്ചുകൊടു ത്തതിന്റെ അടിസ്ഥാനത്തിൽ അങ്ങാ ടി ഒഴിച്ചുള്ള ഭാഗങ്ങൾ ടെൻഡർ നട പടികളിലേക്ക് കടന്നിട്ടുണ്ട്. അങ്ങാടിയിൽ പൊളിക്കാനുള്ള കെട്ടിടങ്ങൾക്ക് പല ഉടമകളും അതിൽത്തന്നെ പല അവകാശികളും ഉള്ളതാണ് കൺസെന്റ് പൂർത്തിയാ ക്കുന്നതിന് തടസ്സമായി നിൽക്കുന്ന ത്. കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റർ ദൂരം ആവശ്യത്തിന് വീതിയില്ലാ ത്ത പ്രദേശങ്ങളാണ്. 12 മീറ്റർ വീതില ഭിക്കുന്നതിന് പല കെട്ടിടങ്ങളും ഭാഗി കമായും ചിലത് പൂർണമായും പൊളി ച്ചുമാറ്റേണ്ടതുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉട മകളുടെ ആശങ്കകൾ ദുരീകരിക്കു ന്നതിനും യോഗത്തിൽ തീരുമാനമാ യി. കെട്ടിടങ്ങൾ ഭാഗികമായി പൊ ളിക്കേണ്ടിവരുന്നവർക്ക് ബാക്കിഭാഗം സുരക്ഷിതമാക്കിക്കൊടുക്കാൻ വേണ്ട നടപടികൾ ഭരണസമിതി യും സർവകക്ഷിസമിതിയും ഉറപ്പു വരുത്താനും യോഗത്തിൽ ധാരണയായി കെട്ടിടങ്ങൾ പൊളിച്ചുപണിയുമ്പോൾ പുതിയ പെർമിറ്റിന് അപേക്ഷി ക്കുന്നവർക്ക് വിട്ടുകൊടുത്ത സ്ഥലം നിർമാണച്ചട്ടങ്ങളിൽനിന്ന് ഒഴിവാക്കി ക്കൊടുക്കുന്നതിന് ഇടപെടൽ നടത്താനും സർവകക്ഷിയോഗം തീരുമാനിച്ചു
കുരാച്ചുണ്ട് പഞ്ചായത്ത് പ്രസി ഡൻ്റ് പോളി കാരക്കട അധ്യക്ഷതവഹിച്ചു. ഒ.കെ. അമ്മദ്, സിമിലി ബിജു, ഡാർളി പുല്ലംകുന്നേൽ, വി.കെ. ഹസീന, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, വ്യാപാരി-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Comments
Post a Comment