കക്കയത്തിൻ്റെ ആൻ്റപ്പന് പ്രണാമം





ജോൺസൺ മാഷ് കക്കയം അനുസ്മരിക്കുന്നു

കക്കയത്തിൻ്റെ ആൻ്റപ്പന് പ്രണാമം

പ്രിയപ്പെട്ട ആൻ്റപ്പൻ
(ആൻ്റണി വിൻസൻ്റ് ) വിടവാങ്ങുമ്പോൾ കക്കയത്ത് നികത്താവാനാത്ത ഒരു വിടവ് ശേഷിക്കുകയാണ്. നാടിൻ്റെ ചെറുതും വലിയതുമായ ആവശ്യങ്ങളിൽ സ്ഥലവും കാലവും നോക്കാതെ ഇടപ്പെട്ടു കൊണ്ടിരുന്ന ആൻ്റപ്പൻ രോഗാവസ്ഥയിൽ പോലും നാടിൻ്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വിളിച്ചാൽ വിളിപ്പുറത്തെത്തുക എന്ന ഒരു യഥാർത്ഥ സാമുഹ്യപ്രവർത്തകൻ്റെ മാതൃക അവസാന കാലത്തും ആൻ്റപ്പൻ സ്വന്തമായി സൂക്ഷിച്ചിരുന്നു. രോഗത്തിൻ്റെ മൂർത്താവസ്ഥയിൽ പോലും കഴിഞ്ഞ oct -2ന് ശുചീകരണ പ്രവർത്തനത്തിനെത്തിയപ്പോൾ ഞങ്ങൾ സ്നേഹപൂർവ്വം പിന്തിരിപ്പിക്കുകയായിരുന്നു. രോഗികളോടും പാവപ്പെട്ടവരോടും ആൻ്റപ്പൻ കാണിച്ച കാരുണ്യം ഈ നാട് ഉള്ള കാലത്തോളം നാം മറക്കില്ല പിൻതുടർന്നുകൊണ്ടിരുന്ന മരണത്തിൻ്റെ നിഴലിനെ തട്ടി മാറ്റി , ആത്മവിശ്വാസത്തോടുകൂടിയുള്ള ഒരു തിരിച്ചുവരവിന് വേണ്ടി പൊരുതുന്നതിനിടയിലാണ് ആൻ്റപ്പൻ മരണത്തിന് മുമ്പിൽ കീഴടങ്ങുന്നത്. മടങ്ങിവന്നില്ലെങ്കിലും ആൻറപ്പൻ അടയാളപ്പെടുത്തിയ നന്മയുടെയും കാരുണ്യത്തിൻ്റെയും മുദ്രകൾ കക്കയത്തിൻ്റെ മണ്ണിൽ മനസ്സുകളിൽ മായാതെ ശേഷിക്കും🌹🌹🌹🌹 പ്രിയ സുഹൃത്തേ മറക്കില്ല ഞങ്ങൾ.🙏🏻🙏🏻🙏🏻🙏🏻

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി