കൂരാച്ചുണ്ടിൽ ഇടിമിന്നലിൽ വീടുകൾക്ക് നാശം
കൂരാച്ചുണ്ട്: ഞായറാഴ്ച വൈ കുന്നേരമുണ്ടായ ഇടിമിന്നലിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്നാംവാർഡ് കൈതകൊല്ലി, പുളിവയൽ മേഖലയിൽ വീടുകൾക്ക് നാശം സംഭവിച്ചു. കൈതക്കൊല്ലി -ഓഞ്ഞിൽ റോഡരികിൽ താമസിക്കുന്ന ഇടിയോട്ടിൽ കണാരൻ്റെ വീടിന്റെ ഭിത്തികൾക്ക് തകർച്ചസംഭവിച്ചു. വീട്ടിലെ വയറിങ് പൂർണമായും കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിൽ ആളില്ലാത്ത സമയമായതിനാൽ അപകടം ഒഴിവാകുകയായിരുന്നു. സമീപത്തുള്ള തോമസ് പാംബ്ലാനിയുടെ വീടിൻ്റെ ഭിത്തിക്ക് വിള്ളലേൽക്കുകയും, ജനലുകൾ തകരുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളും, സ്വിച്ച് ബോർഡുകളും നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായി ഗ്രാമപ്പഞ്ചായത്തംഗം വിത്സൻ പാത്തിച്ചാലിൽ അറിയിച്ചു.
✍🏻 നിസാം കക്കയം
ജോബി മാത്യു


Comments
Post a Comment