അവാർഡ് നേടിയ ചക്കിട്ടപാറ വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ആദരിക്കുന്നു
കൂരാച്ചുണ്ട് : 2023 വർഷത്തെ പ്രവർത്തന മികവിന് എൻസിഡിസി നാഷനൽ അവാർഡ് കരസ്ഥമാക്കിയ ചക്കിട്ടപാറ വനിത കോ-ഓപ്പറേറ്റീവ് സൊസെറ്റിയെ കൂരാച്ചുണ്ട് പ്രസ് ഫോറം ആദരിക്കുന്നു. നാളെ (വ്യാഴം) രാവിലെ 10.30 ന് സൊസൈറ്റി കൂരാച്ചുണ്ട് ബ്രാഞ്ച് ഓഫിസിന് മുൻപിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. 2011 ൽ ചക്കിട്ടപാറയിൽ പ്രവർത്തനം ആരംഭിച്ച സൊസൈറ്റിക്ക് 59 കോടി രൂപ പ്രവർത്തന മൂലധനവും, പേരാമ്പ്ര, കുരാച്ചുണ്ട് എന്നിവടങ്ങളിൽ ബ്രാഞ്ച് ഓഫിസും ഉണ്ട്. 25% വരെ ലാഭവിഹിതം മെംബർമാർക്ക് പണമായി നൽകുന്നുണ്ട്. സൊസൈറ്റിക്ക് 2 കോടി രൂപ ചെലവഴിച്ച് നിർമിച്ച ചക്കിട്ടപാറയിലെ കെട്ടിടത്തിൽ നീതി മെഡിക്കൽ ലാബ് , ഫിസിയോ തെറാപ്പി സെൻ്റർ, നീതി മെഡിക്കൽ ഷോപ് എന്നിവയും പ്രവർത്തിച്ചു വരുന്നുണ്ട്. സൊസൈറ്റി 2017 ൽ സഹകരണ വകുപ്പിൻ്റെ ജില്ലാതലത്തിലും, 2018, 2019, 2020 വർഷങ്ങളിൽ സംസ്ഥാനതലത്തിലും പ്രവർത്തന മികവിന് അവാർഡുകൾ ഏറ്റുവാങ്ങിയിരുന്നു. 2021 ൽ എൻസിഡിസി നാഷനൽ അവാർഡും ലഭിച്ചു. സൊസൈറ്റി പ്രസിഡൻ്റ് എം.ജെ. ത്രേസ്യയും, സെക്രട്ടറി ഷാലി ജോസഫുമാണ് സൊസൈറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട , ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ, കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ.വിൻസെൻ്റ് കണ്ടത്തിൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡൻ്റുമാർ, രാഷ്ടീയ, സാമൂഹിക സംഘടന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും...
🧾ജോബി മാത്യു

Comments
Post a Comment