താമരശേരി ചുരത്തിൽ ഈ മാസം 7 മുതൽ 11 വരെ ഗതാഗത നിയന്ത്രണം



 ദേശീയപാത 766ൽ താമരശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ 6, 7, 8 വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടിയാണ് നിയന്ത്രണം. ഈ മാസം 7 മുതൽ 11 വരെ പകൽ സമയങ്ങളിൽ ഭാരമുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമെന്ന് അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  
വയനാട് ചുരം റോഡിലെ നടുവൊടിക്കും യാത്രയ്ക്ക് താൽക്കാലിക പരിഹാരമാകുകയാണ്. ആദ്യഘട്ടമായി കഴിഞ്ഞ ദിവസം 6, 7, 8 വളവുകളിലെ കുഴികൾ അടച്ചു. 2-ാം ഘട്ടമായി ചുരം റോഡിൽ റീടാറിങ് നടത്തും. കാലാവസ്ഥ അനുകൂലമായാൽ റീടാറിങ് പ്രവൃത്തി തിങ്കളാഴ്‌ച ആരംഭിക്കും. നിലവിൽ കരാറുള്ള സ്വകാര്യ കമ്പനിയാണ് റീടാറിങ് നടത്തുക. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവൃത്തി നടത്തുക.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി