പേരാമ്പ്ര -കോഴിക്കോട് റൂട്ടിൽ ബസുകൾ തമ്മിൽ നേർക്കുനേർ കൂട്ടിമുട്ടി; നാലുപേരുടെ പരുക്ക് ഗുരുതരം;35 ൽ അധികം യാത്രക്കാർക്ക് പരിക്ക്
ഇരു ബസുകളിലെയും ഡ്രൈവർമാർ അടക്കം നാലുപേരുടെ പരുക്ക് ഗുരുതരം
അത്തോളി: പേരാമ്പ്ര - കോഴിക്കോട് റൂട്ടിൽ അത്തോളി കോളിയോട്ട് താഴത്ത് രണ്ടു ബസുകൾ നേർക്കുനേർ കൂട്ടിമുട്ടി മുപ്പത്തിയഞ്ചിലധികം പേർക്ക് പരിക്ക്. ഇരു ബസുകളിലെയും ഡ്രൈവർമാർ അടക്കം നാലുപേരുടെ പരുക്ക് ഗുരുതരം . ഇവരെ ഉള്ളേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർക്ക് അധികം പേർക്കും പല്ലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരേ മലബാർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


Comments
Post a Comment