താമരശ്ശേരിയിൽ കാട്ടുപന്നി ആക്രമണം. 11 വയസുകാരന് ഗുരുതര പരിക്ക്



താമരശ്ശേരിയിൽ വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന 11 കാരന് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരുക്ക്.


താമരശ്ശേരി: പുതുപ്പാടി എലോക്കരയിൽ വെച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന എലോക്കര കുറ്റിപ്പിലാക്കണ്ടി അമൽ അലിയാറി(11)ന് പരിക്കേറ്റു. ഇടത്തേകാലിന്റെ കാൽമുട്ടിന് താഴെയാണ് ആഴത്തിൽ മുറിവേറ്റത്. ഇന്ന് പകൽ ആയിരുന്നു സംഭവം. പരിക്കേറ്റ അമൽ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി