ചക്കിട്ടപാറ; ചെമ്പ്ര ടൗണിൽ റോഡ് തകർന്ന് ദുരിതം





ഓവുചാൽ ഇല്ല; വെള്ളം കുത്തിയൊലിച്ചു റോഡ് തകർന്നു.




ചക്കിട്ടപാറ: ചെമ്പ്ര ടൗണിൽ ചക്കിട്ടപാറ റോഡ് ജംക്ഷനിൽ റോഡ് തകർന്നതിനാൽ ഗതാഗതം ദുരിതമായി.
ചക്കിട്ടപാറ റോഡ് ആരംഭിക്കുന്ന കയറ്റത്തിൽ ഓവുചാൽ ഇല്ലാത്തതിനാൽ മഴയത്ത് വെള്ളം കുത്തിയൊഴുകിയാണു റോഡ് നശിച്ചത്. മഴ പെയ്താൽ ചെമ്പ്ര അങ്ങാടി വെള്ളക്കെട്ടിലാകും
ദിവസേന ഒട്ടേറെ വാഹനങ്ങൾ ചക്കിട്ടപാറ, കുരാച്ചുണ്ട്, പേരാമ്പ്ര ഭാഗത്തേക്ക് സഞ്ചരിക്കുന്ന പ്രധാന ജംക്ഷനിലാണ് റോഡ് തകർന്നത് അപകട ഭീഷണിയാകുന്നത്.

മഴ പെയ്‌താൽ അങ്ങാടി വെള്ളക്കെട്ടിലാവും

അപകട ഭീഷണിയിലാണ് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുന്നത്. ചെമ്പ്ര കൂരാച്ചുണ്ട് റോഡിൽ അമ്പാഴപ്പാറ ജംക്ഷനു സമീപത്ത് വളവിൽ ടാറിങ് പൊളിഞ്ഞ് കുഴി രൂപപ്പെട്ടതും പ്രശ്ന‌മാകുകയാണ്പെരുവണ്ണാമുഴി - ചെമ്പ്ര മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി നവീകരിക്കുന്ന റോഡാണിത്.

റോഡ് നവീകരണ പ്രവത്തി വൈകുന്നതിനാൽ പാതയിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാൻ താൽക്കാലിക നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

✍🏻 ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി