ചക്കിട്ടപാറയിലെ പുലി ഭീഷണി നേരിടുന്ന സീതപ്പാറ മേഖലയിൽ തെരുവു വിളക്കുകൾ സ്‌ഥാപിച്ചു.
ചക്കിട്ടപാറ: മുതുകാട് പുലി ഭീഷണി നേരിടുന്ന സീതപ്പാറ മേഖലയിൽ
വനം വകുപ്പ് പഞ്ചായത്തുമായി സഹകരിച്ച് തെരുവ് വിളക്കുകൾ സ്‌ഥാപിച്ചു. കഴിഞ്ഞ ദിവസം വന്യമൃഗ ശല്യത്തിന് എതിരെ ചേർന്ന ജനകീയ യോഗത്തിൻ്റെ തീരുമാന പ്രകാരമാണ് 10 വിളക്കുകൾ ഇന്നലെ മുതൽ കത്തിച്ചത്. വന്യമൃഗ പ്രശ്നം നേരിടുന്ന ആലമ്പാറ പ്രദേശത്തും വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
✍🏻ജോബി മാത്യു

Comments
Post a Comment