മുതുകാട്ടിലെ പുലി ഭീഷണി; ഇനി വന്നാൽ പുലി കൂട്ടിൽ
സീതപ്പാറയിൽ ഇന്ന് തെരുവുവിളക്കുകൾ സ്‌ഥാപിച്ചു തുടങ്ങും
ഇനിയും പുലി വളർത്തുമൃഗങ്ങളെ പിടിച്ചാൽ കൂടു വയ്ക്കും
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറയിൽ പുലി ഭീഷണിയുള്ള മേഖലയിൽ തെരുവു വിളക്കുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. 10 വിളക്കുകൾ ഇന്ന് സ്ഥാപിക്കും. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് വിളക്ക് സ്ഥാപിക്കുന്നത്
ക്യാമറ ഇന്നലെ പരിശോധിച്ചതിൽ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഒട്ടേറെ വളർത്തു നായ്ക്കളെ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നുസംഭവം ആവർത്തിച്ചാൽ പ്രാദേശിക കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനാണ് തീരുമാനം.
✍🏻 ജോബി മാത്യു

Comments
Post a Comment