അർജുന്റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളിൽ മൃതദേഹം, മൃതദേഹ ഭാഗം പുറത്തെടുത്തു.
അർജുന്റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളിൽ മൃതദേഹം,
മൃതദേഹ ഭാഗം പുറത്തെടുത്തു.
ഷിരൂർ: ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിർണായക പരിശോധനയിൽ അർജുൻ്റെ ലോറിയും ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി. അർജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂർത്തിയായിരിക്കവേയാണ് ഇന്ന് നിർണായകമായത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിൻ ഉയർത്തിയപ്പോഴാണ് ഉളളിൽ മൃതദേഹം ഉളളതായി കണ്ടെത്തിയത്. മൃതദേഹ ഭാഗം പുറത്തെടുത്തു. മൃതദേഹ ഭാഗം ബോട്ടിലേക്ക് മാറ്റി. ലോറി കരയിൽ എത്തിക്കും.
ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചിൽ തുടർന്നു കൊണ്ടിരുന്നത്.

Comments
Post a Comment