കക്കയം ടൂറിസം സെന്ററിലെ ശുചിമുറി തുറന്നുകൊടുക്കണം



ഉദ്ഘാടനം കഴിഞ്ഞ് 10 ദിവസം ആയിട്ടും തുറന്ന് കൊടുത്തിട്ടില്ല

ടേക്ക് എ ബ്രേക്ക് പ്രവർത്തന ചുമതല കുടുംബശ്രീ യൂണിറ്റിനെ ഏൽപിക്കണമെന്നാവശ്യം

കൂരാച്ചുണ്ട്: കഴിഞ്ഞ 12ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത കക്കയം ഹൈഡൽ ടൂറിസം സെന്ററിലെ ടേക്ക് എ ബ്രേക്ക് ശുചിമുറി തുറന്ന് പ്രവർത്തിക്കാത്തത് വിനോദ സഞ്ചാരികൾക്ക് ദുരിതമാകുന്നു. കെട്ടിടത്തിലേക്ക് വെള്ളം എത്തിക്കാൻ സംവിധാനം ഒരുക്കാൻ വൈകുന്നതാണ് പ്രശ്ന‌ം. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചിമുറി നിർമിച്ചത്. ടൂറിസ്‌റ്റ് കേന്ദ്രത്തിൽ ദിവസേന എത്തുന്ന നൂറുകണക്കിനു വിനോദ സഞ്ചാരികളുടെ സൗകര്യത്തിനു വേണ്ടിയാണ് കെട്ടിടം നിർമിച്ചത്.

     ഉദ്ഘാടനം കഴിഞ്ഞ് 10 ദിവസം പിന്നിട്ട ശേഷവും തുറന്ന് കൊടുക്കാൻ വൈകുകയാണ്. കക്കയം ടൗണിൽ നിന്നു 14 കിലോമീറ്റർ സഞ്ചരിച്ചാണ് വിനോദ സഞ്ചാരികൾ ഡാം സൈറ്റിൽ എത്തുന്നത്.

       ടേക്ക് എ ബ്രേക്ക് പ്രവർത്തന ചുമതല കുടുംബശ്രീ യൂണിറ്റിനെ ഏൽപിക്കണമെന്നും കെട്ടിടം സഞ്ചാരികൾക്ക് ഉടൻ തുറന്നു കൊടുക്കണമെന്നും കക്കയം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബേബി തേക്കാനത്ത് അധ്യക്ഷത വഹിച്ചു. മെംബർ ഡാർലി ഏബ്രഹാം, ആൻഡ്രൂസ് കട്ടിക്കാന, കുഞ്ഞാലി കോട്ടോല, ചാക്കോ വല്ലയിൽ, നിസാം കക്കയം എന്നിവർ പ്രസംഗിച്ചു.

✍🏻ജോബി മാത്യു 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി