കക്കയം അണക്കെട്ടിൽ നീന്തിയ കടുവ തിരികെ വനത്തിലേക്ക് കയറി




 ചക്കിട്ടപാറ സീത പാറയിൽ ഇറങ്ങിയത് പുലിയെന്ന് വനം വകുപ്പ് ; വളർത്തു നായക്കളെ പിടിച്ചത് കടുവയെന്നു പ്രദേശവാസികൾ

✍🏻 ജോബി മാത്യു 

കുരാച്ചുണ്ട്: കെഎസ്ഇബിയു ടെ കക്കയം ഡാമിൽ കടുവ. കഴി ഞ്ഞ ദിവസം ഹൈഡൽ ടൂറിസം ബോട്ടിങ്ങിനിടെ വിനോദ സഞ്ചാരികളാണ് ഡാമിലെ വെള്ളത്തിലൂടെ കടുവ നീന്തുന്നതു കണ്ടു.

ബോട്ട് കണ്ടതോടെ കരയിലേക്ക് നീന്തിക്കയറിയ കടുവ കാട്ടിലേക്ക് കയറിപ്പോയി. സ്പ‌ീഡ് ബോട്ടിൽ സഞ്ചരിച്ച ടൂറിസ്റ്റുകളാണ് കടുവയുടെ വിഡിയോ പകർത്തിയത്. ഡാമിൽ ആദ്യമായാണ് കടുവയെ കാണുന്നത്. വനമേഖലയിൽ മുൻപു കടുവയെ കണ്ടിരുന്നതായി കെഎസ്ഇബി ജീവനക്കാർ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മുതുകാട് സീതപ്പാറ മേഖലയിൽ പുലി ഇറങ്ങിയതായി വനം വകുപ്പ് സ്‌ഥിരീകരിച്ചിരുന്നു. എന്നാൽ കടുവയാണ് വളർത്തു നായ്ക്കളെ പിടിച്ചതെന്നു പ്രദേശവാസികൾ വ്യക്തമാക്കിയിരുന്നു.


 മലബാർ വന്യജീവി സങ്കേത കേന്ദ്രത്തിന്റെ ഭാഗമായതിനാൽ കടുവ ഉൾപ്പെടെ വന്യമൃഗങ്ങൾ വനഭൂമിയിൽ ഉണ്ടാകാമെന്നാണു വനം വകുപ്പ്, കെഎ സ്ഇബി അധികൃതർ പറയുന്ന ത്. കക്കയം വനമേഖലയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി