കക്കയം ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്ക് തുറക്കുന്നു



ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലെ കക്കയം ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം 12ന്

✍🏻 ജോബി മാത്യു 

കൂരാച്ചുണ്ട്:ജില്ലാ പഞ്ചായത്തി ന്റെ 2022-23 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ച ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിലെ കക്കയം ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം 12ന് വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും. ഡാം സൈറ്റ് മേഖലയിൽ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നതും ശുചിമുറി സൗകര്യക്കുറവും സംബന്ധിച്ച് കഴിഞ്ഞ ദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

      ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി മാസങ്ങൾക്ക് മുൻപ് കെട്ടിടം പണി പൂർത്തീകരിച്ചതാണ്. എന്നാൽ ഉദ്ഘാടനം വൈകുന്നതിനാൽ ടൂറിസ്റ്റുകൾക്ക് കെട്ടിടം തുറന്ന് കൊടുത്തില്ല. ദിവസേന എത്തുന്ന നൂറുകണക്കിനു വിനോദ സഞ്ചാരികൾ ശുചിമുറി സൗകര്യങ്ങളില്ലാത്തതിനാൽ ദുരിതത്തിലായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി