കൂരാച്ചുണ്ടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിച്ചു
കൂരാച്ചുണ്ട്: പഞ്ചായത്തിലെ മുളവട്ടംകടവ് പൂവത്തിങ്കൽ ജോഷി ജോസഫിൻ്റെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ ആടിനെ പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷിച്ചു. 35 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഫയർ ഓഫിസർ എം.മനോജ് ഇറങ്ങി റെസ്ക്യൂ നെറ്റിൽ ആടിനെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.പ്രദീപൻ, സീനിയർ ഫയർ ഓഫിസർ എൻ.ഗണേശൻ, ഫയർ ഓഫിസർമാരായ വി .വിനീത്, കെ.രഗിനേഷ്, പി.കെ. സജീഷ്, അനീഷ് കുമാർ എന്നി വർ നേതൃത്വം നൽകി.
✍🏻 ജോബി മാത്യു

Comments
Post a Comment