ബാലുശ്ശേരി ബ്ലോക്ക് ഓഫീസിന് സമീപംവീട്ടുപറമ്പിലും റോഡിലും അജ്‌ഞാത ജീവിയുടെ കാൽപാടുകൾ
ബാലുശ്ശേരി ബ്ലോക്ക് ഓഫീസിന് സമീപം പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് ജനങ്ങളില്‍ ഭീതി പരത്തി. ഇന്ന് രാവിലെയോടെയാണ് വാര്യം വീട്ടില്‍ ചന്ദ്രന്‍ എന്നയാളുടെ വീട്ടുവളപ്പിലും, സമീപത്തെ റോഡിലും കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
വലുപ്പമുള്ള കാൽപാടുകളാണു മണ്ണിൽ പതിഞ്ഞത്. പലവിധ സംശയങ്ങൾ പ്രചരിക്കുന്നതിനാൽ വനംവകുപ്പ് പരിശോധന നടത്തി ആശങ്ക അകറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
താമരശ്ശേരി വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖയടക്കമുള്ളവര്‍ സ്ഥലംസന്ദര്‍ശിച്ചു.

Comments
Post a Comment