പേരാമ്പ്രയിൽ കാട്ടാന ഇറങ്ങി.ജനങ്ങൾ ജാഗ്രത പാലിക്കണം



പേരാമ്പ്ര: പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ആണ് രാവിലെ 5 മണിയോട് കൂടി കാട്ടാനയെ നാട്ടുകാർ കണ്ടത്. ഇന്നലെ രാത്രി 2 മണിയോടെ പന്തിരിക്കര ആവടുക്ക മദ്രസക്കടുത്ത് വീട്ടുമുറ്റത്ത് ആനയെ കണ്ടിരുന്നു.ശേഷം ആളുകൾ കൂടിയതിനെതുടർന്ന് ഓടിപ്പോകുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.വാഴകളും നശിപ്പിച്ചിട്ടുണ്ട്.അതിനു ശേഷമാണു രാവിലെ 5 മണിയോടെ പൈതോത്ത് ആനയെ കണ്ടതായി വിവരം ലഭിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയവരാണ് ആനയെ കണ്ടത് എന്നാണ് ലഭിച്ച വിവരം.പള്ളിയറക്കണ്ടി ഭാഗത്താണ് ഇപ്പോൾ ആനയുള്ളതെന്നാണ് സംശയം. ആനയെ കണ്ടെത്താനുള്ള തെരച്ചിലിലാണ് നാട്ടുകാരും അധികൃതരും.ഫോറെസ്റ്റ് അധികൃതർ സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്. കാട്ടാന ഇറങ്ങിയത് ജനവാസമേഖലയിൽ ആയതിനാൽ ജനങ്ങൾ പരിഭ്രാന്തിയിലാണ്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി