ചക്കിട്ടപ്പാറയിലെ ചെങ്കൽ ക്വാറികളുടെ പ്രവർത്തനം മുടങ്ങി; ലൈഫ് ഭവന നിർമാണത്തിനു കല്ലില്ല



✍🏻 ജോബി മാത്യു

 ചക്കിട്ടപാറ:പഞ്ചായത്ത് പരിധിയിലെ 5 ചെങ്കൽ ക്വാറികളുടെ പ്രവർത്തനം മുടങ്ങിയതോടെ ലൈഫ് ഭവന നിർമാണത്തിന് വെട്ടുകല്ല് ലഭിക്കാതെ ഗുണഭോ ക്താക്കൾ വെട്ടിലായി. ചെങ്കൽ ഖനനത്തിന് ജിയോളജി വകുപ്പ് പെർമിറ്റ് അനുവദിക്കാത്തതാണു പ്രശ്നം.

പെർമിറ്റ് ഇല്ലാതെ ചെങ്കല്ലുമായി റോഡിൽ ഇറങ്ങിയാൽ വാഹനത്തിന് എതിരെ നടപടിയെടു ക്കുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. കാലവർഷം, പ്രകൃതിക്ഷോഭം എന്നിവയുടെ സാഹചര്യത്തിൽ ഉദ്യോഗസ്‌ഥർ പെർമിറ്റ് അനുവദിക്കുന്നില്ല. പെർമിറ്റിന് ആവശ്യമായ മുഴുവൻ രേഖകൾ ഹാജരാക്കിയിട്ടും ഉദ്യോഗസ്ഥർ

ഫയൽ കാലതാമസം വരുത്തുന്നതായും പരാതി ഉണ്ട്.

ചെങ്കൽ ക്വാറികൾ നിർത്തിയ തോടെ ലൈഫ് പദ്ധതിയിൽ ഭവന നിർമാണത്തിന് വെട്ടുകല്ല് ലഭിക്കാതെ ഒട്ടേറെ കുടുംബങ്ങൾക്ക് പ്രവൃത്തി ആരംഭിക്കാൻ സാധിക്കുന്നില്ല. 2025 മാർച്ച് മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കേണ്ട വീടുകളുടെ പണി ആരംഭിച്ചി ട്ടില്ല. മറ്റ് നിർമാണ മേഖലയിലും പണി തടസ്സപ്പെട്ടിരിക്കുകയാണ്.

ക്വാറി പ്രവർത്തനം നിർത്തിയതോടെ മാസങ്ങളായി നുറുകണക്കിനു തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. പണി മുടങ്ങിയ തിനാൽ വരുമാനം ഇല്ലാതെ ഇത്തവണ ഓണം ഉണ്ണാനും കഴിയാത്ത സ്ഥിതിയാണെന്ന് തൊഴിലാളികൾ പറയുന്നു.

കടുത്ത മഴയെ തുടർന്ന് റവന്യു വകുപ്പിന്റെ ഉത്തരവ് പ്രകാരം 10 ദിവസത്തോളം ക്വാറി തുറന്നില്ല. പിന്നീട് കഴിഞ്ഞ ഒരു മാസമായി പെർമിറ്റ് ഇല്ലാതെ സഞ്ചരിക്കുന്ന വാഹനത്തിന് എതിരെ നടപടിയെടുക്കുമെന്ന പെരുവണ്ണാമൂഴി പൊലീസിൻ്റെ അറിയിപ്പിനെ തുടർന്ന് ക്വാറികൾ അടഞ്ഞു കിടക്കുകയാണ്.

ചെങ്കൽ ഖനനത്തിന് ജിയോളജി പെർമിറ്റ് സംസ്‌ഥാനതലത്തിൽ തന്നെ അനുവദിക്കാത്ത സാഹചര്യമാണെന്ന് ക്വാറി നടത്തിപ്പുകാർ അറിയിച്ചു. അധിക്യതരുടെ മൗനാനുവാദത്തോടെയാണ് വർഷങ്ങളായി ക്വാറി പ്രവർത്തിച്ചിരുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി