രാത്രിയില്‍ ഗ്യാസ് ലീക്കായി!അഗ്നിരക്ഷാസേനയുടെസമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം
രാത്രിയില്‍ ഗ്യാസ് ലീക്കായി! വീട്ടുകാരഅറിഞ്ഞത് രാവിലെ!
സംഭവം കോടേരിച്ചാലില്‍;
പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം
പേരാമ്പ്ര: കോടേരിച്ചാലില്‍ (പനക്കാട്) പടിഞ്ഞാറേ മൊട്ടമ്മല്‍ രാമദാസിന്‍റെ വീട്ടിലാണ് ഉപയോഗശേഷം റെഗുലേറ്റര്‍ ഓഫാക്കാത്തതിനെ തുടര്‍ന്ന് പൈപ്പ് ജോയിന്‍റിലൂടെ ഗ്യാസ് ലീക്കായി വീട്ടിലെ മുറികളില്‍ ഗ്യാസ് നിറഞ്ഞത്.കാലത്ത് അഞ്ചുമണിയോടെ രാമദാസ് ഉണര്‍ന്നപ്പോഴാണ് വിട്ടില്‍ ഗ്യാസ് ലീക്കായതറിഞ്ഞത്. വിവരം പേരാമ്പ്ര നിലയത്തില്‍ അറിയിച്ചയുടന്‍ വൈദ്യുത സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കാതെ മുന്‍വശത്തെ വാതില്‍ ശ്രദ്ധയോടെ തുറന്ന് കുടുംബാംഗങ്ങളെ വീട്ടില്‍ നിന്നും പുറത്തെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍റെ നേതൃത്ത്വത്തില്‍ ഫയര്‍&റെസ്ക്യൂ ഓഫീസ്സര്‍മാരായ പി ആര്‍ സോജു, പി സി ധീരജ്ലാല്‍, എം പി ആരാധ്കുമാര്‍,ഹോംഗാര്‍ഡ് കെ പി ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി വെള്ളം സ്പ്ര ചെയ്ത് വീട്ടിലെ മുറികളിലെ ഗ്യാസ് നിര്‍വ്വീര്യമാക്കിയശേഷം അടുക്കളയില്‍ പ്രവേശിച്ച് സിലിണ്ടര്‍ വീടിനു വെളിയിലേക്ക് മാറ്റിയശേഷം വീടിന്‍റെ ജനലുകള്‍ വാതിലുകള്‍ എന്നിവ തുറന്ന് വായുസഞ്ചാരം സുഗമമാക്കി.തലനാരിഴയ്ക്കാണ് വീട്ടില്‍ ഉണ്ടാകാമായിരുന്ന വന്‍ അഗ്നിബാധ ഒഴിവായത്. രാത്രിയില്‍ ഗ്യാസ് റഗുലേറ്റര്‍ ഓഫ് ചെയ്യാത്തതാണ് ഗ്യാസ് ലീക്കാകാന്‍ കാരണമായത്. ഓരോ ഉപയോഗശേഷവും റെഗുലേറ്റര്‍ ഓഫ് ചെയ്യേണ്ടതാണ്.

Comments
Post a Comment