കൂരാച്ചുണ്ട് പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക്
കൂരാച്ചുണ്ട്: ഡിജി കേരള പദ്ധ തിയിലൂടെ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത യിലേക്ക്. പഞ്ചായത്തിൽ ഡിജി കേരള സർവേ പൂർത്തീകരിച്ചു. 3301 വീടുകളിൽ സർവേ നടത്തി 6497 വ്യക്തികളിൽ നിന്നു വിവ രം ശേഖരിച്ചു. 1005 ആളുകളെ പഠിതാക്കളായി സർവേയിൽ കണ്ടെത്തി.
പഞ്ചായത്തിലെ 13 വാർഡുക ളിൽ 227 വൊളന്റിയർമാർ ഡിജി കേരള പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു. ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകരുടെയും സഹായത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.
പഠിതാക്കൾക്കുള്ള പരിശീലന പദ്ധതി കക്കയം അമ്പലക്കുന്ന് നഗറിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ ഡാർലി ഏബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ്, ഡിജി കേരള കോ ഓർഡിനേറ്റർ ഡോണ എന്നിവർ പ്രസംഗിച്ചു.
✍🏻 ജോബി മാത്യു

Comments
Post a Comment