പേരാമ്പ്ര മുതുവണ്ണാച്ചയിൽ പുലിയോട് സാദൃശ്യമുള്ള ജീവി കണ്ടതായി നാട്ടുകാർ
പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിൽ പുലിയോട് സാദൃശ്യമുള്ള ജീവി ഇറങ്ങി. വെള്ളിയാഴ്ച വൈകിട്ടു 6.30 തോടെയാണ് നെല്ലിയോട്ട് കണ്ടി താഴ വയലിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ ആദ്യം കണ്ടത്.
അവിടെ ഉണ്ടായിരുന്ന കുട്ടികളാണ് ജീവിയെ ആദ്യം കാണുന്നത്. ഇവർ ബഹളം വെച്ചതോടെ സമീപത്തെ പറമ്പിലെ കുറ്റി കാട്ടിലേക്ക് കയറി പോയി. പിന്നീട് രാത്രി 8.30 ഓടെ തെക്കയിൽ ബാലന്റെ വീടിന് പുറകിൽ നിന്നും എന്തോ ശബ്ദം കേട്ട് ആളുകൾ ചെന്നു നോക്കിയപ്പോൾ ചേമ്പ് കൃഷിയിടത്തിൽ ഇതേ ജീവിയുടെ സാന്നിധ്യം കണ്ടു.
ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടികൾ പകർത്തിയ വീഡിയോയിൽ ജീവി കടന്നു പോവുന്നതായി കാണുന്നുണ്ടെങ്കിലും ജീവി എന്തെന്ന് വ്യക്തമല്ല.
വനം പൊലീസ് അധികൃതർ വന്നു പരിശോധന നടത്തി..

Comments
Post a Comment