കരിയാത്തും പാറ - കല്ലാനോട് പാതയോരത്ത് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളി




(തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രത്തിലെ ക്ലീനിങ് സ്റ്റാഫിന്റെ നേതൃത്വത്തിൽ പാതയോരത്തെ മാലിന്യം നീക്കം ചെയ്യുന്നു)

✍🏻നിസാം കക്കയം 
     ജോബി മാത്യു 

കൂരാച്ചുണ്ട് : കരിയാത്തുംപാറ - തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം ഭക്ഷണ അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യ ചാക്ക് വ്യാഴാഴ്ച രാത്രി സമൂഹ വിരുദ്ധർ റോഡരികിൽ നിക്ഷേപിച്ചു. വെള്ളിയാഴ്ച രാവിലെ സംഭവം ശ്രദ്ധയിൽ പെട്ടത്.  
ഹോട്ടലിൽ നിന്നും വാങ്ങിയ പാഴ്സൽ ഭക്ഷണത്തിന്റെ പ്ലാസ്റ്റിക് കവറുകളാണ് റോഡരികിൽ തള്ളിയത്.




കഴിഞ്ഞ ദിവസം പൂവത്തും ചോല താന്നിയാംകുന്ന് കൃഷിയിടത്തിലെ കിണറ്റിലും മാലിന്യം തള്ളിയെങ്കിലും ഈ പ്രവൃത്തി ചെയ്തവരെക്കുറിച്ചു ഒരു വിവരവും ലഭിച്ചില്ല. തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രത്തിലെ ക്ലീനിങ് സ്റ്റാഫിന്റെ നേതൃത്വത്തിൽ പാതയോരത്തെ മാലിന്യം നീക്കം ചെയ്തു.

പൊതു സ്‌ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് എതിരെ അധികൃതർ അടിയന്തര നടപടി യെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ടൂറിസ്‌റ്റ് കേന്ദ്രം അധികൃതർ കുരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു.








(തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രത്തിലെ ക്ലീനിങ് സ്റ്റാഫിന്റെ നേതൃത്വത്തിൽ പാതയോരത്തെ മാലിന്യം നീക്കം ചെയ്യുന്നു)

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി