ഇഎസ്എ: ഏകപക്ഷീയമായ നിയമം അംഗീകരിക്കില്ല
കൂരാച്ചുണ്ട്: ഇഎസ്എ വിഷയത്തിൽ ഓരോ പ്രദേശങ്ങളുടെയും ശാസ്ത്രീയ പഠനം നടത്താതെയും കർഷകരുടെ പരാതികൾ കേൾക്കാതെയും അവതരിപ്പിക്കുന്ന ഒരു നിയമവും അംഗീകരിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് റീജനൽ നേതൃയോഗം. കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ.സബിൻ തൂമുള്ളിയിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ.ചാക്കോ കാളംപറമ്പിൽ, ഷാജി കണ്ടത്തിൽ, സജി കരോട്ട്, ജോൺസൺ കക്കയം, ജോൺ കട്ടക്കയം, ജോൺസൺ മാമുട്ടിൽ, നിമ്മി കല്ലാനോട്, ബോബൻ പുത്തൂരാൻ, സണ്ണി എമ്പ്രയിൽ എന്നിവർ പ്രസംഗിച്ചു.
✍🏻 ജോബി മാത്യു

Comments
Post a Comment