സാന്ത്വനത്തിന്റെയും കരുതലിന്റെയും സ്നേഹസ്പർശവുമായി കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥികൾ
കോഴിക്കോട് ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കും കൂട്ടിരുപ്പുകാർക്കും ഒരു ദിവസത്തെഭക്ഷണം തയാറാക്കി നൽകി കൂരാച്ചുണ്ട് സെൻ്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥികൾ
കൂരാച്ചുണ്ട്: സാന്ത്വനത്തിന്റെയും കരുതലിന്റെയും സ്നേഹസ്പർശവുമായി സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർഥികൾ കോഴിക്കോട് ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കും കൂട്ടിരുപ്പുകാർക്കും ഒരു ദിവസത്തെ ഭക്ഷണം തയാറാക്കി നൽകി.
മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ പിടിഎയും അധ്യാപകരുമായി ചേർന്നാണ് മാതൃകാ പ്രവർത്തനം നടത്തിയത്.
രാവിലെ 9 മണി മുതൽ ഉച്ച വരെ 1200 ചപ്പാത്തിയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ തയാറാക്കിയത്. വിദ്യാർഥികളായ പി.മുഹമ്മദ് റജുവാൻ, റിയ ഫാത്തിമ, അൽഹ ടെസ്സ ബിനു, മെറിൻ ട്രീസ സിബി, ഫ്ലയി ബിജു, അന്ന ഫ്ലവർലിറ്റ്, നേഹ ചെറിയാൻ, പിടിഎ പ്രസിഡന്റ് ജലീൽ കുന്നുംപുറം, എംപിടിഎ അധ്യക്ഷ സാജിത അബൂബക്കർ, നല്ലപാഠം കോഓർഡിനേറ്റർ വി.എ.ജെസി, അധ്യാപക രായ കെ.സി.ബിജു, സിസ്റ്റർ ഷാന്റി സെബാസ്റ്റ്യൻ, പിടിഎ കമ്മിറ്റി അംഗങ്ങളായ ബഷീർ കൊല്ലിയിൽ, സുഹറ ജയേഷ് എന്നിവർ നേതൃത്വം നൽകി.
✍🏻 ജോബി മാത്യു

Comments
Post a Comment