ചക്കിട്ടപാറ.. പിഴുതെറിയുന്നത് കർഷകജീവിതം
ചക്കിട്ടപാറ
കാട്ടാന വിളയാട്ടത്തിൽ കാർഷിക വിളകൾ തകരുന്നു
✍🏻 ജോബി മാത്യു
ചക്കിട്ടപാറ: കാട്ടാനകളുടെ വിളയാട്ടത്തിൽ കാർഷിക വിളകൾ തകരുമ്പോഴും വനം വകുപ്പ് പ്രശ്നത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപവുമായി മലയോരത്തെ കർഷകർ. കഴിഞ്ഞ ഒരാഴ്ചയായി പെരുവണ്ണാമൂഴി റേഞ്ച് ഓഫിസ് പരിധിയിലെ വട്ടക്കയം, കൂവപ്പൊയിൽ, പന്നിക്കോട്ടൂർ, പെരുവണ്ണാമൂഴി മേഖലകളിൽ ഒട്ടേറെ കർഷകരുടെ വിളകളാണ് കാട്ടാനകൾ പിഴുതെറിഞ്ഞത്.
(ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമുഴി വട്ടക്കയം പൈകയിൽ സുജിയുടെ തെങ്ങ്, റബർ മരങ്ങൾ കാട്ടാന തകർത്തപ്പോൾ.)
3 വർഷം മുൻപ് സർക്കാർ ഫണ്ട് അനുവദിച്ച സോളർ തുക്കുവേലി നിർമാണ നടപടികൾ ഇപ്പോഴും ഇഴയുകയാണെന്നു കർഷകർ പറയുന്നു. കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങാതിരിക്കാൻ വനം വകുപ്പിന്റെ പ്രതിരോധ നടപടികൾ ശക്തമല്ല. ആനയെ തുരത്താൻ മുൻപ് വനം വകുപ്പ് നൽകിയിരുന്ന പടക്കം ഫണ്ട് ഇല്ലാത്തതിനാൽ ഇപ്പോൾ വിതരണം മുടങ്ങി.വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് തടയാൻ കൂടുതൽ വാച്ചർമാരെ നിയമിക്കുന്നതിനും ഫണ്ട് തടസ്സമാകുന്നുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ രാത്രികാല പട്രോളിങ് ശക്തമാക്കാത്തതും പ്രശ്നമാണ്.
(പെരുവണ്ണാമൂഴി പൈകയിൽ ബാബുവിൻ്റെ തെങ്ങ് കാട്ടാന നശിപ്പിച്ചപ്പോൾ)
വി ഫാം ചെയർമാൻ ജോയ്കണ്ണഞ്ചിറ പറയുന്നു
ആനശല്യം നിയന്ത്രിക്കാൻ
മതിൽ നിർമിക്കുമെന്ന് വനം മന്ത്രി ഉറപ്പ് നൽകിയിരുന്നതാണ് വർഷങ്ങൾ കഴിഞ്ഞിട്ടും വാക്കു പാലിക്കാത്ത മന്ത്രി രാജി വയ്ക്കണം. സോളർ തൂക്കുവേലിക്കു സമീപത്തെ മരങ്ങൾ വേലിയിലേക്ക് തള്ളിയിട്ടാണു വന്യമൃഗങ്ങൾ കൃഷിയിടത്തിൽ എത്തുന്നത്. മരങ്ങൾ ഉള്ള മേഖലയിൽ നിന്നു ദൂരത്തിൽ വേലി നിർമിക്കണം. സോളർ വേലിക്ക് ഗുണമേൻമയുള്ള ബാറ്ററി ഉപയോഗിക്കണം.
ജോയി കണ്ണഞ്ചിറ,
ചെയർമാൻ, വിഫാം
ഫാർമേഴ്‌സ് ഫൗണ്ടേഷൻ




Comments
Post a Comment