ചക്കിട്ടപാറ; സീതപ്പാറയിലെ കാടുമൂടിയ കൃഷിയിടം വൃത്തിയാക്കും

ചക്കിട്ടപാറ; സീതപ്പാറയിലെ കാടുമൂടിയ കൃഷിയിടം വൃത്തിയാക്കും 

(ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപ്പാറ മേഖലയിൽ പുലി ഇറങ്ങിയ പ്രദേശത്തിനു സമീപത്ത് സ്വകാര്യ ഭൂമിയിലെ കാട് വർഷങ്ങ ളായി വെട്ടി മാറ്റാത്ത നിലയിൽ)

✍🏻 ജോബി മാത്യു 

 ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്റെ
വിവിധ ഭാഗങ്ങളിൽ കൃഷിയിടങ്ങളിൽ സ്വകാര്യ വ്യക്തികൾ വർഷങ്ങളായി കാട് വെട്ടാത്തതിനാൽ വന്യമൃഗങ്ങളുടെ താവളമായതോടെ പഞ്ചായത്ത് നടപടിയെടുക്കുന്നു. കഴിഞ്ഞ ദിവസം മുതുകാട് സീതപ്പാറ മേഖലയിൽ സ്വകാര്യ ഭൂമിയിലെ കാടുവെട്ടി മാറ്റാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനോരമ വാർത്ത നൽകിയതിനെ തുടർന്നാണിത്.

      ഭൂവുടമയ്ക്ക് പഞ്ചായത്ത് നോട്ടിസ് അയയ്ക്കും. ഭൂവുടമ കാട് വെട്ടിയില്ലെങ്കിൽ പഞ്ചായത്ത് നേരിട്ട് കാടു വെട്ടി നീക്കം ചെയ്ത്‌ തുക സ്ഥലം ഉടമയിൽ നിന്ന് ഈടാക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചതായി പ്രസിഡന്റ് കെ.സുനിൽ അറിയിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി