ചക്കിട്ടപാറയിൽ കൃഷിയിടത്തിൽ കാട്ടുപന്നികളുടെ വിളയാട്ടം




 ചക്കിട്ടപാറ: ചക്കിട്ടപാറ പന്ത്രണ്ടാം വാർഡിൽ കാട്ടുപന്നി വിളയാട്ടമാണ്. കർഷക വാഴയിൽ മേരിസ്‌കറിയയുടെ കൃഷിയിടത്തിൽ രണ്ടായിരത്തോളം ചുവട് കപ്പ നട്ടതിൽ ശേഷിക്കുന്നത് നാമമാത്രം. കഴിഞ്ഞ ദിവസവും പറമ്പിൽ നിന്ന് ഇരുപതോളം ചുവട് കപ്പ പന്നികൾ കുത്തി നശിപ്പിച്ചു. പണം മുടക്കി ചുറ്റും സംരക്ഷണ വേലി നിർമിച്ചിട്ടുണ്ടെങ്കിലും ഇതും മറികടന്നാണ് കാട്ടുപന്നികളുടെ വിളയാട്ടം. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഒരാഴ്‌ച മുമ്പ് ലൈസൻസുള്ള ഷൂട്ടർമാർ കാട്ടുപന്നികളെ പിടിക്കാൻ ശ്രമിച്ചെങ്കിലും പന്നികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

✍🏻 ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി