കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്ത് മേഖലകളിലൂടെയുള്ള പൊറാളി - പുവത്താംകുന്ന് റോഡ് പൊട്ടിപ്പൊളിഞ്ഞു


(കൂരാച്ചുണ്ട്, കായണ്ണ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പൊറാളി - പൂവത്താംകുന്ന് റോഡ് ടാറിങ് പൊട്ടിപ്പൊളിഞ്ഞ് - ഗതാഗതം ദുഷ്കരമായ നിലയിൽ.)
പൊട്ടിപ്പൊളിഞ്ഞ് പൊറാളി റോഡ്

 കൂരാച്ചുണ്ട്: കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്ത് മേഖലകളിലൂടെയുള്ള പൊറാളി - പുവത്താംകുന്ന് റോഡ് ടാറിങ് തകർന്ന് കാൽ നട യാത്ര പോലും ദുരിതമായി. ജലജീവൻ പദ്ധതിക്കു പൈപ്പിട്ടതും റീ ടാറിങ് നടത്താത്തതുമാണു പാതയുടെ നാശത്തിനു കാരണം. റോഡിന്റെ ആരംഭത്തിൽ 200 മീറ്റർ കായണ്ണ പഞ്ചായത്തിലെ 6 ാം വാർഡിൽ ഉൾപ്പെട്ടതാണ്. ബാക്കി ഒരു കിലോമീറ്റർ കൂരാച്ചുണ്ട് പഞ്ചായത്തിലെ 13-ാം വാർഡിലാണ്. 400 മീറ്ററോളം ഭാഗം പൊട്ടിപ്പൊളിഞ്ഞതിനാൽ വാഹന യാത്ര ദുഷ്‌കരമായി. 3 മീറ്റർ വീതിയുള്ള പാതയിൽ 2.5 മീറ്റർ ടാറിങ് റോഡിൽ ഓവു ചാൽ ഇല്ലാത്തതിനാൽ വെള്ളം കുത്തിയൊലിക്കുന്നതും പ്രശ്നമാണ്. നടുത്തൊട്ടി ഭാഗത്തെ 30 കുടുംബങ്ങൾ ആശ്രയിക്കുന്ന ഏക റോഡാണിത്. 2 പഞ്ചായത്ത് മേഖലയിൽ ഉൾപ്പെടുന്ന റോഡ് ആയതിനാൽ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുന്നതിലും സാങ്കേതിക തടസ്സമുണ്ട്.

ജലജീവൻ പദ്ധതി പൈപ്പ് പണി പൂർത്തീകരിക്കാത്തത് റീ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിന് പ്രശ്നമാണെന്ന് അധിക്യതർ പറയുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് ഈ സാമ്പത്തിക വർഷം തന്നെ റീടാറിങ് പൂർത്തീകരിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് മെംബർ സണ്ണി പുതിയകു ന്നേൽ അറിയിച്ചു.

✍🏻ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി