ലഹരി മാഫിയ ആക്രമണം : പ്രതിഷേധ റാലിയുമായി വ്യാപാരികൾ



(കൂരാച്ചുണ്ടിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും ജനകീയ ജാഗ്രതാ സമിതിയും ചേർന്ന് ലഹരി ലഹരിസംഘങ്ങൾക്കെ തിരെ നടത്തിയ പ്രതിഷേധ പ്രകടനം.)

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ ലഹരി മാഫിയ വിളയാട്ടത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ടും, ഹോട്ടലിൽ കയറി ജീവനക്കാരനെ മർദിച്ച നടപടിയിൽ പ്രതിഷേധിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതി, ജനകീയ ജാഗ്രതാ സമിതിയുമായി സഹകരിച്ച് കൂരാച്ചുണ്ടിൽ പ്രകടനവും പൊതുയോഗവും നടത്തി. അങ്ങാടിയിൽ ലഹരി മാഫിയ യുടെ അക്രമത്തിൽ പൊറുതിമുട്ടിയ വ്യാപാരികൾ കടകളടച്ചാണു പ്രകടനത്തിൽ പങ്കെടുത്തത്. ലഹരിക്കെതിരെ ശബ്ദം ഉയർത്തുന്നവരെ ആക്രമിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.


വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജോബി വാളിയംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഇ.ടി.നിതിൻ അധ്യക്ഷത വഹി ച്ചു. ജനകീയ ജാഗ്രത സമിതി കൺവീനർ ജലീൽ കുന്നുംപുറത്ത് പ്രസംഗിച്ചു. സുജിത്ത് ചില മ്പിക്കുന്നേൽ, റഷീദി പുല്ലംപലവൻ, ശാന്ത കട്ടയാട്ട്, ദേവകി ചാലിടം, സീനത്ത് മജീദ്, ബഷീർ ടോപ്സി, അഗസ്റ്റിൻ പാലറ, ഷെല്ലി തടത്തിൽ, ആലിക്കുട്ടി പാറച്ചാലിൽ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി