വിമുക്‌ത ഭടൻമാരുടെ കുടുംബ സംഗമം
✍🏻 ജോബി മാത്യു
ചെമ്പനോട: വിമുക്‌ത ഭടൻമാരുടെ കൂട്ടായ്‌മ നാഷനൽ എക്‌സ് സർവീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ചെമ്പനോട യൂണിറ്റ് വാർഷികവും കുടുംബ സംഗമവും സംഘടന ജില്ലാ പ്രസിഡന്റ് പുരുഷോത്തമൻ കോഴിക്കോ ട് ഉദ്ഘാടനം ചെയ്തു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ജവാൻമാരെ ആദരിച്ചു.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജോൺസൺ വെട്ടിക്കാലയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി മോഷൻ ദാസ്, നിഷാ ചന്ദ്രൻ, സി.ജെ.ഫ്രാൻസിസ്, ലൗലി ടോമി എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment