കക്കയം ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ആ 'ശങ്ക'യ്ക്ക് പരിഹാരമായി



✍🏻നിസാം കക്കയം 

കൂരാച്ചുണ്ട്: ദിവസേന നൂറ് കണക്കിന് സഞ്ചാരികളെത്തുന്ന കക്കയം ഡാം സൈറ്റ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ശൗചാലയ സൗകര്യമില്ലാത്തതിനെത്തുടർന്നുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി. ഡാം സൈറ്റിലെ കക്കയം ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിൽ ബുധനാ ഴ്ച മുതൽ ശൗചാലയം പ്രവർത്തനമാരംഭിക്കുമെന്ന് ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചു. ടൂറിസ്റ്റ് കേന്ദ്രത്തിൽ ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്ക് ശൗചാലയം ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ചക്കകം പ്രവർത്തിക്കാതെ അടച്ചിട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ 12-നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി നിർവഹിച്ചത്.

ജില്ലാ പഞ്ചായത്തിൻ്റെ 2022- 28 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്.

കെട്ടിടത്തിൽ പ്രവർത്തിക്കാനാവശ്യമായ വെള്ളത്തിൻ്റെ കുറവാണ് ശൗചാലയം അടച്ചിടാൻ കാരണമായിരുന്നത്. പ്ലംബിങ് പണിയടക്കം ആവശ്യമായ പണികൾ പൂർത്തിയാക്കിയതായും ഹൈഡൽ ടൂറിസം അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി