കക്കയം ഹാഗ് ഫെൻസിങ് വനം വകുപ്പിൻ്റെ വാഗ്ദാനത്തിലൊതുങ്ങി .
✍🏿നിസാം കക്കയം
കൂരാച്ചുണ്ട് :കക്കയത്ത് കർഷകൻ കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് ഫെൻസിങ് സ്ഥാപിക്കുമെന്ന വനം വകുപ്പിന്റെയും, ജില്ലാഭരണകൂടത്തിന്റെയും ഉറപ്പ് വാഗ്ദാനത്തിലൊതുങ്ങി. അതിനിടയിൽ ഡാം സൈറ്റ് റോഡിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടുപോത്ത് കൂട്ടമെത്തിയത് ആശങ്ക വർധിപ്പിക്കുന്നുണ്ട് . ഡാം സൈറ്റ് റോഡിൽ ഏഴാം പാലത്തിനടുത്താണ് കഴിഞ്ഞ ദിവസം കാട്ടുപോത്ത് കൂട്ടമെത്തിയത്. കഴിഞ്ഞ മാർച്ച് അഞ്ചിന് പാലാട്ടിയിൽ അബ്രഹാമിനെ കാട്ടുപോത്ത് അക്രമിച്ചു കൊലപ്പെടുത്തിയതിന് സമീപമാണ് കാട്ടുപോത്ത് സാന്നിധ്യമുള്ളത്..
ജനവാസമേഖലയിൽ വീണ്ടും കാട്ടുപോത്ത് സാന്നിധ്യമുള്ളത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്. ജില്ലാ ഭണകൂടവും വനംവകുപ്പും അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡൻ്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു.
ഡി.സി.സി അഗസ്റ്റിൻ കാരക്കട, പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട, ജോൺസൺ കക്കയം, പയസ് വെട്ടിക്കാട്ട്, വിൻസി തോമസ്, സജി ചേലാപറമ്പിൽ, രാജു കിഴക്കേക്കര, ആൻഡ്രൂസ് കട്ടിക്കാന, ബിജു മാണി, കെ.സി.മൊയ്തീൻ, ബേബി തേക്കാനത്ത് , ഷാജി ഒറ്റപ്ലാക്കൽ, ജോസ് കോട്ടക്കുന്നേൽ എന്നിവർ സംസാരിച്ചു.

Comments
Post a Comment