ജെ.സി.ഐ. കൂരാച്ചുണ്ടിൻ്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് നടത്തി
✍🏿 നിസാം കക്കയം
ജെ.സി.ഐ. കൂരാച്ചുണ്ട് പത്താം തവണയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്
കൂരാച്ചുണ്ട് : ജെ.സി.ഐ. കൂരാച്ചുണ്ട്, ബ്ലഡ് ഡോണേഴ്സ് കേരള, സെയ്ന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ എം.വി.ആർ. കാൻസർ സെന്റർ കോഴിക്കോടുമായി സഹകരിച്ച് കൂരാച്ചുണ്ടിൽ രക്തദാന ക്യാമ്പ് നടത്തി. ജെ.സി.ഐ നേതൃത്വത്തിൽ പത്താം തവണയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 62 ആളുകൾ രക്തദാനം നിർവഹിച്ചു. തുടർച്ചയായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിനാൽ എം.വി.ആർ ഹോസ്പിറ്റൽ ജെ.സി.ഐ കൂരാച്ചുണ്ടിന് വീൽചെയർ കൈമാറി. ജെ.സി.ഐ ഭാരവാഹികൾ വീൽചെയർ സാന്ത്വനം പാലിയേറ്റീവിന് കൈമാറി.
കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ.വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കൂരാച്ചുണ്ട് ചാപ്റ്റർ പ്രസിഡന്റ് ഡാർവിൻ മലേപറമ്പിൽ അധ്യക്ഷത വഹിച്ചു. ജിതിൻ പതിയിൽ, സ്കൂൾ പ്രിൻസിപ്പൽ ഷാജി കുര്യൻ, ഹെഡ്മാസ്റ്റർ ഷിബു മാത്യു, ജലീൽ കുന്നുംപുറം എന്നിവർ സംസാരിച്ചു.

Comments
Post a Comment