പുഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർഥ്യമാക്കാനുള്ള നീക്കത്തിനു വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പുതുജീവൻ.



പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ്

 ഇൻവെസ്റ്റിഗേഷൻ നടത്താൻ യുഎൽസിഎസ് 

 150 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു

✍🏻 ജോബി മാത്യു

 ചക്കിട്ടപാറ: മലയോര മേഖലയുടെ വികസന സ്വപ്‌പ്നമായ പുഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർഥ്യമാക്കാനുള്ള നീക്കത്തിനു വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പുതുജീവൻ. പ്രവൃത്തി പാതിവഴിയിൽ നിർത്തിയ ദൂരം കുറഞ്ഞ ഈ ബദൽപാത പൂർത്തീകരിച്ചാൽ യാത്രക്കാർക്ക് ഉപകാരപ്രദമാകും. റോഡിന്റെ ഇൻവെസ്റ്റ‌ിഗേഷൻ പ്രവൃത്തിക്ക് സർക്കാർ 150 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി ഈ പ്രവൃത്തി ഏറ്റെടുത്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരും റോഡ് മേഖല കഴിഞ്ഞ ദിവ സം സന്ദർശിച്ചിരുന്നു.

പുഴിത്തോട് നിന്നു പടിഞ്ഞാറത്തറയിലേക്ക് 27 കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ 7 കിലോമീറ്റർ മാത്രമാണ് റിസർവ് ഫോറസ്‌റ്റ് മേഖല കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ പ്രശ്ന പരിഹാരമാകും. സംസ്ഥാന സർക്കാർ വിശദമായ പ്രപ്പോസൽ കേന്ദ്ര അനുമതിക്കു വേണ്ടി സമർപ്പിക്കണം.

വനമേഖലയിൽ ഉൾപ്പെട്ട റോ ഡിന്റെ ഭാഗത്ത് സർവേ നടപടി കൾ പൂർത്തീകരിക്കാൻ അനുമതിക്കു വേണ്ടി രണ്ടാഴ്ച‌ മുൻപ് പൊതുമരാമത്ത് വകുപ്പ് അധിക്യതർ കോഴിക്കോട്, വയനാട് ഡിവിഷനൽ ഫോറസ്റ്റ‌് ഓഫിസർമാർക്ക് കത്ത് നൽകിയിരുന്നു.

വനം വകുപ്പിന്റെ അനുമതി ലഭിച്ചാൽ ബദൽ പാതയുടെ ഇൻവെസ്‌റ്റിഗേഷൻ പ്രവൃത്തി ആരംഭി ക്കാം. ഫോറസ്റ്റ് അനുമതി ലഭിച്ചാൽ അടുത്ത മാസം ആദ്യ

ആഴ്ചയിൽ തന്നെ സർവേ തുടങ്ങാൻ കഴിയുമെന്ന് പൊതുമരാമ ത്ത് അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി