കൂരാച്ചുണ്ട് - കോഴിക്കോട് റോഡിൽ ഓവുചാൽ നിർമിച്ചില്ല: ടാറിംഗ് തകരുന്നു




കൂരാച്ചുണ്ട്: അടുത്ത കാലത്ത് നവീകരണ പ്രവർത്തി നടത്തിയ റോഡിന് ഓവുചാൽ നിർമിക്കാ ത്തതിനാൽ ടാറിംഗ് തകരുന്നു. കൂരാച്ചുണ്ട് - കോഴിക്കോട് പിഡബ്ല്യുഡി റോഡിലെ ഊളേരി ഭാഗത്താണ് റോഡിലൂടെ ഉറവവെള്ളം ഒഴുകുന്നതു മൂലം ടാറിംഗ് തകരുന്നത്. കോഴിക്കോടിനുള്ള പ്രധാന റോഡാണിത്. ഒന്നരവർഷം മുമ്പ് നവീകരണ പ്രവർത്തി നടത്തിയതാണ്.

എന്നാൽ, പ്രവർത്തിയുടെ ഭാഗമായുള്ള ഓവുചാൽ നിർമാണം റോഡിന്റെ ഈ മേഖലയിലെ പല ഭാഗങ്ങളിലും ഇനിയും പൂർത്തീകരിക്കാത്ത നിലയിലാണുള്ളത്. റോഡിന്റെ അശാസ്ത്രീയമായ പ്രവർത്തി മൂലം രൂപം കൊണ്ട് ഉറവയും മഴവെള്ളവും റോഡിലൂടെ ഒഴുകി റോഡ് തകരുന്നുവെന്നാണ് വ്യാപകമാ യി ആക്ഷേപം ഉയരുന്നത്. ഒട്ടന വധി ബസുകളും മറ്റ് വാഹനങ്ങളും ഓടുന്ന തിരക്കേറിയ റോഡാണിത്. പ്രശ്‌നത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

✍🏻 ജോൺസൺ പൂകമലറോഡിന് ഓവുചാൽ നിർമിച്ചില്ല: ടാറിംഗ് തകരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി