ഓണാവധി ആഘോഷിച്ച് സഞ്ചാരികൾ, തിരക്കിലമർന്ന് കരിയാത്തുംപാറ
ഓണാവധി ആഘോഷിച്ച് സഞ്ചാരികൾ, തിരക്കിലമർന്ന് കരിയാത്തുംപാറ
✍🏻നിസാം കക്കയം
കൂരാച്ചുണ്ട്: ഓണാവധിയുടെ അവസാനദിവസങ്ങൾ ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടമായെത്തിയതോടെ കരിയാത്തുംപാറ തിരക്കിലമർന്നു. ഇടവിട്ടുള്ള കനത്തമഴ വകവെക്കാതെയാണ് സഞ്ചാരികൾ കരിയാത്തുംപാറയിലും തോണിക്കടവിലുമെത്തിയത്.
മഴനനഞ്ഞും കുടചൂടിയും അവധിദിവസങ്ങൾ ആഘോഷമാക്കാൻ കുട്ടികളുമായെത്തിയ കുടുംബങ്ങൾ ഏറെയാണ്. കെ.എസ്.ആർ.ടി. സി. ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്രകളും നടത്തിയിരുന്നു.
ഇവിടേക്കെത്തിയിരുന്നു
കരിയാത്തുംപാറയ്ക്കുംതോണിക്കടവിനും പുറമേകക്കയം ഡാംസൈറ്റിലും ഉരക്കുഴിയിലുമെത്തിസമയം ചെലവഴിച്ചുമാണ് മിക്ക സഞ്ചാരികളും മടങ്ങിയത്
ഓരോ തവണയും തിരക്ക് കൂടുന്ന സാഹചര്യമാണെങ്കിലും അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ടൂറിസം അധികൃതർ തയ്യാറാകുന്നില്ലെന്ന പരാതി ശക്തമാണ്. വാഹനങ്ങൾ നിർത്തിയിടുന്നതിനോ സഞ്ചാരികൾക്ക് പ്രാഥമികാവശ്യം നിർവഹിക്കുന്നതിനോ മതിയായ സൗകര്യങ്ങളില്ല.
പോരായ്മകൾ ഒരുപാടുണ്ടെങ്കിലും കരിയാത്തുംപാറയുടെ മനോഹാരിത അറിഞ്ഞവർ വീണ്ടുമെത്തുന്നു എന്നതാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നവർക്കുള്ള ആശ്വാസം.




Comments
Post a Comment