കക്കയം ഡാം സൈറ്റ് റോഡരികിൽ കാടു നീക്കൽ തുടങ്ങി
കൂരാച്ചുണ്ട്: കക്കയം ഡാം
സൈറ്റ് റോഡരികിലെ കാട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വെട്ടി വൃത്തിയാക്കൽ ആരംഭിച്ചു. കഴിഞ്ഞ 2 വർഷമായി പാതയോരത്തെ കാട് കൃത്യമായി വെട്ടി നീക്കം ചെയ്യാത്തത് വിനോദ സഞ്ചാരികൾക്ക് അപകട സാധ്യത ആയിരുന്നു.
പിഡബ്ല്യുഡി അധീനതയിലു ള്ള റോഡിനു ഇരുവശത്തെയും കാട് വെട്ടാത്തതിൽ ടൂറിസ്റ്റുകളുടെ പ്രതിഷേധത്തെ തുടർന്നാണ് മറ്റ് വകുപ്പ് ജീവനക്കാർ തന്നെ ശുചീകരണ പ്രവൃത്തി ഏറ്റെടുത്തത്.
കെഎസ്ഇബി, ഹൈഡൽ ടൂറിസം, വനം വകുപ്പ്, ഇക്കോ ടൂറി സം, വാച്ചർ എന്നീ ജീവനക്കാരുടെ നേതൃത്വത്തിലാണ് കക്കയം മുതൽ ഡാം സൈറ്റ് വരെ വിവിധ ഘട്ടമായി വെട്ടി നീക്കാൻ രംഗത്തിറങ്ങിയത്. ആദ്യഘട്ട പ്രവൃ ത്തി ആരംഭിച്ചു.
✍🏻ജോബി മാത്യു
✍🏻ജോൺസൺ പൂകമല

Comments
Post a Comment