കൂരാച്ചുണ്ട്.... പിഴുതെറിയുന്നത് കർഷകജീവിതം



കക്കയത്തെ തൂക്കുവേലി നിർമാണം ഫണ്ടില്ലാത്തതിനാൽ പ്രതിസന്ധിയിൽ

കക്കയത്ത് തൂക്കുവേലി മന്ത്രിയുടെ ഉറപ്പും പാലിച്ചില്ല

✍🏻 ജോബി മാത്യു

കൂരാച്ചുണ്ട്: പഞ്ചായത്തിലെ കക്കയം ഫോറസ്റ്റ‌് ‌സ്റ്റേഷൻ പരിധിയിൽ സോളർ തൂക്കുവേലി നിർമിക്കുമെന്ന് മന്ത്രി ഉൾപ്പെടെയുള്ള അധികൃതരുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. കഴിഞ്ഞ മാർച്ച് 5ന് കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോൾ കാട്ടുപോത്ത് ആക്രമണത്തിൽ കർഷകൻ പാലാട്ടിൽ ഏബ്രഹാം കൊല്ലപ്പെട്ടപ്പോൾ കക്കയത്ത് സോളർ തൂക്കുവേലി നിർമിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതാണ്. ഫണ്ട് ഇല്ലാത്തതിനാൽ 6 മാസം കഴിഞ്ഞിട്ടും തൂക്കുവേലി നിർമാണ നടപടികൾ ആരംഭിച്ചിട്ടില്ല.


  കൂരാച്ചുണ്ട് പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ, 30-ാം മൈൽ, കക്കയം, അമ്പലക്കുന്ന് നഗർ മേഖല വരെ 22 കിലോമീറ്റർ ദൂരം തൂക്കുവേലി നിർമിക്കാൻ ഫണ്ടിനായി പ്രപ്പോസൽ കിഫ്ബിക്ക് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. കക്കയം ഡാം സൈറ്റ് റോഡിൽ വന്യമൃഗങ്ങൾ ഇറങ്ങുന്ന 2 കിലോമീറ്റർ ദൂരത്തിൽ ഉടൻ വേലി നിർമിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയിട്ടും നടപടി ഉണ്ടായില്ല.


       കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും കക്കയം ഡാം സൈറ്റ് റോഡിലെ 7-ാം പാലത്തിനു സമീപത്ത് കൃഷിയിടത്തിൽ കാട്ടുപോത്ത് ഇറങ്ങി.



കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പറയുന്നു.....

കക്കയത്ത് കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കൃഷി യിടത്തിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ മരിച്ചപ്പോൾ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലും മന്ത്രി കക്കയം സന്ദർശി ച്ചപ്പോഴും നൽകിയ സോളർ തുക്കുവേലി നിർമിക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. വന്യ ജീവി ആക്രമണം, കൃഷിനാശം എന്നീ പ്രശ്‌നങ്ങളിൽ സർക്കാരും വനം വകുപ്പും നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നത്. കക്കയം ഡാം സൈറ്റ് റോഡ്, പെരുവണ്ണാമൂഴി റിസർവോയർ തീരം എന്നിവിടങ്ങളിലെ തൂക്കുവേലി നിർമാണ നടപടികൾ ആരംഭിച്ചിട്ടില്ല. സർക്കാരും വനം വകുപ്പും അടിയന്തരമായി ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണം. 


പോളി കാരക്കട, പ്രസിഡന്റ്,
 കൂരാച്ചുണ്ട് പഞ്ചായത്ത്


കത്തോലിക്കാ കോൺഗ്രസ്
താമരശ്ശേരി രൂപത സെക്രട്ടറി പറയുന്നു.....

കക്കയത്ത് കർഷ കൻ പാലാട്ടിയിൽ ഏബ്രഹാമിനെ കാട്ടുപോത്ത് കൊലപ്പെടുത്തിയ ശേഷം നടന്ന ചർച്ചയിൽ കൃഷി ഭൂമിയും വനഭൂമിയും വേർ തിരിച്ച് സൗരവേലി നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. അക്രമകാരിയായ കാട്ടുപോത്ത് ഇപ്പോഴും കൃഷിയിടങ്ങളിൽ ഇറങ്ങുന്നുണ്ട്. കർഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കമാണു നടക്കുന്നത്. കർഷകരോട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയ്ക്കു എതിരെ മുഴുവൻ ജനങ്ങളും സമര സജ്‌ജരാകണം.



 ജോൺസൺ കക്കയം, കത്തോലിക്കാ കോൺഗ്രസ്
താമരശ്ശേരി രൂപത സെക്രട്ടറി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി